Thursday, 21 September 2017 9.02 AM IST
ഡൽഹി യൂണി.തിരഞ്ഞെടുപ്പ്: എൻ.എസ്.യു.ഐവിന് വിജയം
September 13, 2017, 3:42 pm
ന്യൂഡൽഹി: ദേശീയതലത്തിൽ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന കോൺഗ്രസിന് ഉണർവേകി ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അവരുടെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയ്ക്ക് വിജയം. പ്രസിഡന്റ് ,​ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളാണ് എൻ.എസ്.യുവിന് ലഭിച്ചത്. അതേസമയം,​ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ ബി.ജെ.പിയുടെ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പി നേടി.

ആദ്യം വോട്ടെണ്ണിയപ്പോൾ സെക്രട്ടറി സ്ഥാനവും എൻ.എസ്.യു.ഐ ജയിച്ചെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ എ.ബി.വി.പി പുനർവോട്ടെണ്ണൽ ആവശ്യപ്പെടുകയായിരുന്നു. ഫലം പുറത്തുവന്നപ്പോൾ സെക്രട്ടറി സ്ഥാനം എ.ബി.വി.പിക്ക് ലഭിക്കുകയായിരുന്നു. കഴിഞ്ഞ തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ എ.ബി.വി.പിയ്ക്കായിരുന്നു. ജോയിന്റ് സെക്രട്ടറി പദം മാത്രമാണ് എൻ.എസ്.യു.ഐയ്ക്ക് ലഭിച്ചത്.

എൻ.എസ്.യു.ഐയുടെ റോക്കി തുസീദ് യൂണിയൻ പ്രസിഡന്റായും കുനാൽ സെറാവത് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. എ.ബി.വി.പി.യിലെ മഹാമേധ സെക്രട്ടറിയായും ഉമാ ശങ്കർ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

വലിയൊരു തിരിച്ചുവരവാണ് തങ്ങൾ നടത്തിയിരിക്കുന്നതെന്ന് എൻ.എസ്.യു.ഐ അവകാശപ്പെട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ