Thursday, 21 September 2017 9.03 AM IST
അനാദരവ് കാട്ടിയ ഡോക്ടർ ആശുപത്രിക്ക് മുന്നിൽ ഒരാഴ്ച പതാക ഉയർത്തണം
September 14, 2017, 12:20 am
ചെന്നൈ: ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന കേസിൽ ജാമ്യമെടുക്കാനെത്തിയ ഡോക്ടറോട് ഒരാഴ്ച ആശുപത്രിക്കു മുന്നിൽ ദേശീയ പതാക ഉയർത്താനും ദേശീയ ഗാനം ചൊല്ലി അഭിവാദ്യം ചെയ്യാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
വെല്ലൂരിനു സമീപം ആമ്പൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. എ. കെന്നഡിക്കാണു ഹൈക്കോടതിയുടെ അപൂർവ ശിക്ഷാനടപടി. ദിവസവും രാവിലെ പത്തിനു പതാക ഉയർത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ പൊലീസിന് നിർദേശവും നൽകി. ഉത്തരവിനെ തുടർന്നു ഡോക്ടർ ഇന്നലെ ആശുപത്രിവളപ്പിൽ പതാക ഉയർത്തി.
സ്വാതന്ത്ര്യദിനത്തിൽ ആശുപത്രിയിൽ നടന്ന ചടങ്ങിനിടെ ദേശീയഗാനം ആലപിച്ചപ്പോൾ കെന്നഡി മൊബൈൽഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു കാട്ടി മുൻ നഗരസഭാംഗം പരാതി നൽകുകയായിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ