Thursday, 21 September 2017 9.01 AM IST
നടിയുടെ പേര് വെളിപ്പെടുത്തി: ഷംസീർ എം.എൽ.എയ്ക്കെതിരെ പരാതി
September 13, 2017, 3:53 pm
മലപ്പുറം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്‌തെന്ന് ആരോപിച്ച് എ.എൻ.ഷംസീർ എം.എൽ.എയ്ക്കെതിരെ യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. ജൂലായ് 23ന് മലപ്പുറം ടൗൺ ഹാളിൽ നടന്ന ഡി.വൈ.എഫ്‌.ഐ ജില്ലാ കൺവൻഷനിലെ പ്രസംഗത്തിനിടെ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. പണം ലഭിച്ചാൽ കേസ് ഒത്തുതീർപ്പാക്കാനും നടി തയാറാകുമെന്ന് ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്. ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ ഐ.പി.സി 228 അനുസരിച്ച് കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോയും പൊലീസിന് കൈമാറിയിട്ടുണ്ട്.

നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ പി.സി.ജോർജ്, തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി, നടൻ അജു വർഗീസ് എന്നിവർക്കെതിരെ കേസെടുത്തിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ