Thursday, 21 September 2017 9.02 AM IST
ഡൽഹി യൂണി. യൂണിയൻ : എൻ.എസ്.യുവിന് വിജയം
September 14, 2017, 12:26 am
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു പ്രസിഡന്റ് ,​ വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നേടി. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ എ.ബി.വി.പിക്കാണ്.
ആദ്യം വോട്ടെണ്ണിയപ്പോൾ സെക്രട്ടറി സ്ഥാനവും എൻ.എസ്.യുവിനെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ എ.ബി.വി.പി വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ടതിനെ തുടർന്നു വന്ന ഫലത്തിൽ സെക്രട്ടറി സ്ഥാനം അവർക്ക് ലഭിക്കുകയായിരുന്നു. കഴിഞ്ഞ തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ എ.ബി.വി.പിക്കായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ