Thursday, 21 September 2017 8.58 AM IST
ഒറ്റനോട്ടത്തിൽ: ഹൈക്കോടതി, ദിലീപ് , ടോം ഉഴുന്നാലിൽ, ബാർ കോഴ, സി.പി.എം
September 13, 2017, 4:08 pm

1. നടിയെ ആക്രമിച്ച കേസിൽ അന്വേഷസംഘത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേസ് അന്വേഷണം അനന്തമായി നീളുകയാണ്. ഓരോ മാസവും ഓരോ പ്രതികളെ ആണോ ചോദ്യംചെയ്യുന്നത് എന്നും കോടതി. പരാമർശം, നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ. വാർത്ത ഉണ്ടാക്കാനായി കൂടുതൽ അന്വേഷണം വേണ്ടെന്നും കേസിലെ ചർച്ചകൾ പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും അന്വേഷണസംഘത്തിന് മുന്നറിയിപ്പ്.

2. കേസിൽ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേയ്ക്ക് മാറ്റി. മറ്റന്നാൾ 10മണിക്ക് താരം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം. ചോദ്യം ചെയ്യൽ ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് എന്നും അന്വേഷണസംഘത്തിന് കോടതി നിർദ്ദേശം. അതിനിടെ, കേസ് അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് പ്രോസിക്യൂഷൻ. നാദിർഷയെ കേസിൽ പ്രതിചേർത്തിട്ടില്ലെന്ന് ലോക്‌നാഥ് ബെഹ്ര.

3. അതേസമയം, കേസിൽ വീണ്ടും ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയിലേക്ക്. നാളെ ഹർജി നൽകുമെന്ന് അഡ്വക്കേറ്റ് ബി.രാമൻപിള്ള. പ്രധാന മൊഴികൾ രേഖപ്പെടുത്തുന്നത് അടക്കം അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന് ആവശ്യം. ഉപാധികളോടെ അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുത്തത് അപേക്ഷയിൽ ചൂണ്ടിക്കാട്ടും.

4. മലയാളി വൈദികൻ ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പണം നൽകിയിട്ടില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. മോചനദ്രവ്യമായി ഒന്നും നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്. ഉഴുന്നാലിലിനെ തിരികെ എത്തിക്കാൻ ശ്രമിച്ചത്, കോലാഹലങ്ങളില്ലാതെ നിശബ്ദമായി. ഇന്ത്യയിലേക്ക് എപ്പോൾ വരണമെന്ന് ഫാദറിന് തീരുമാനിക്കാമെന്നും വി.കെ.സിംഗ്.

5. വിശദീകരണം, ഭീകരർ ആവശ്യപ്പെട്ട ഒരുകോടി ഡോളർ നൽകിയാണ് ഉഴുന്നാലിലിനെ മോചിപ്പിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിൽ. ഭീകരരിൽ നിന്ന് ഇന്നലെ മോചനം നേടിയ ടോം ഉഴുന്നാലിൽ വത്തിക്കാനിൽ എത്തിയതായി വിദേശകാര്യമന്ത്രാലയം. വിദഗ്ധ പരിചരണത്തിനും വിശ്രമത്തിനും ശേഷം അദ്ദേഹം നാട്ടിലേക്ക് തിരിക്കുമെന്ന് സുഷമാ സ്വരാജ്.

6. യെമനിലെ ഏദനിലുള്ള വൃദ്ധസദനത്തിൽ നിന്ന് 16പേരെ വധിച്ച ശേഷം ഫാദർ ടോം ഉഴുന്നാലിലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ വർഷം മാർച്ചിൽ. വൈദികന്റെ മോചനത്തോടെ ഇന്നലെ യാദാർത്ഥ്യമായത് അന്നു മുതലുള്ള മോചനശ്രമങ്ങൾ. ഉഴുന്നാലിലിൽ തിരിച്ചെത്തിയതിൽ നന്ദി അറിയിച്ച് കത്തോലിക്ക സഭ.

7. കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. അനുമതി നൽകാത്തത് പ്രോട്ടോക്കോൾ പ്രശനം മൂലമെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ്. മന്ത്രി ചർച്ചനടത്താനിരുന്നത് താഴ്ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരുമായി. ഇത് രാജ്യത്തിന്റെ അന്തസിന് ചേർന്നതല്ലെന്നും വിശദീകരണം.

8. കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം കേന്ദ്രത്തോട് അനുമതി തേടിയത്, ചൈനയിൽ നടക്കുന്ന യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ. എന്നാൽ കേന്ദ്രം കാരണം വ്യക്തമാക്കാതെ ഇതിനായുള്ള അനുമതി റദ്ദാക്കുകയായിരുന്നു. യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ കേരളം പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രം വിശദീകരണവുമായി രംഗത്ത് എത്തിയത്.

9. മുൻ മന്ത്രി കെ.എം.മാണിക്ക് എതിരായ ബാർ കോഴ കേസിൽ വിജിലൻസിന് അന്ത്യശാസനവുമായി ഹൈക്കോടതി. തുടന്വേഷണം എന്തിന്റെ അടിസ്ഥാനത്തിൽ എന്ന് ചോദ്യം. പുതിയ തെളിവുകൾ ഉണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണം. ഇല്ലെങ്കിൽ കേസ് തീർപ്പാക്കും. കോടതിയുടെ അന്ത്യശാസനം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.മാണി നൽകിയ ഹർജിയിൽ.

10. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുളള ഹർജി നേരത്തെ ഹൈക്കോടതി തളളിയിരുന്നു. അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നത്, കേസുമായി ബന്ധപ്പെട്ട് ഫോൺ സംഭാഷണവും അതിൽ ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയും അടക്കമുളള തെളിവുകൾ ഉണ്ടെന്ന്. എന്നാൽ ഇതുസംബന്ധിച്ച ഒന്നും കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് അന്ത്യശാസനം.

11. രാഷ്ട്രീയ അടവു നയത്തിലെ മാറ്റം സംബന്ധിച്ച ചർച്ചകൾ മുറുകുന്നതിനിടെ, സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് മറ്റന്നാൾ തുടക്കം. ബി.ജെ.പിയെ മുഖ്യശത്രുവായി കാണണം എന്ന പൊളിറ്റ് ബ്യൂറോ നിലപാട് സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കും. അതിനിടെ, സംഘടനാ ശാക്തീകരണം സംബന്ധിച്ച് കീഴ്ഘടകങ്ങൾക്ക് വിശദമായ ചോദ്യാവലിയുമായി പാർട്ടി കത്ത്.

12. കേന്ദ്ര കമ്മിറ്റി അംഗീകാരത്തോടെ ഉള്ള കത്ത്, പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കാൻ കൈക്കൊണ്ട നടപടികൾ സംബന്ധിച്ച്. സംഘടനാ പ്ലീനത്തിന്റെ നിർദ്ദേശം അനുസരിച്ചുള്ള ചോദ്യാവലി തേടുന്നത്, ഓരോ പ്രദേശത്തിന്റെയും സാമൂഹ്യ സാഹചര്യങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ