Thursday, 21 September 2017 9.00 AM IST
മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി പറഞ്ഞ് ഫാദർ ഉഴുന്നാലിൽ
September 13, 2017, 4:13 pm
വത്തിക്കാൻ: യെമനിൽ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് ഉഴുന്നാലിൽ,​ തന്റെ മോചനത്തിനായി പ്രവർത്തിച്ച സർക്കാരിന് നന്ദി അറിയിച്ചത്. തനിക്ക് വേണ്ടി പ്രാർത്ഥിച്ച ജനങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു.

ഫാദർ ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടി മുൻകൈയെടുത്ത ഒമാൻ സർക്കാരിന് നന്ദി രേഖപ്പെടുത്തുന്നതായി സുഷമാ സ്വരാജും ട്വിറ്ററിൽ കുറിച്ചു.

ഇന്നലെ മോചിതനായ ഉഴുന്നാലിൽ വത്തിക്കാനിലാണ് ഇപ്പോഴുള്ളത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ