Thursday, 21 September 2017 9.01 AM IST
രാഹുലിന്റെ പ്രസംഗം ഓരോ കോൺഗ്രസ് പ്രവർത്തകനുമുള്ള സന്ദേശം: ചെന്നിത്തല
September 13, 2017, 4:25 pm
തിരുവനന്തപുരം: കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കാലിഫോർണിയാ സർവകലാശാലയിൽ നടത്തിയ പ്രസംഗം രാജ്യത്തെ ഓരോ കോൺഗ്രസ് പ്രവർത്തകനുമുള്ള സന്ദേശമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നമ്മളെ എതിർക്കുന്ന ശക്തികൾക്കൊരു സംവിധാനമുണ്ട്. വ്യക്തിപരമായി ആക്രമിച്ച് നമ്മളെ നിരന്തരം ചെളിവാരിയെറിയുക എന്ന തന്ത്രത്തിൽ ഊന്നിയാണ് അവർ നീങ്ങുന്നത്. ഇത് വിലകുറഞ്ഞ വ്യക്തിഹത്യാരാഷ്ട്രീയമാണ്. ഇതിന് ശക്തമായ മറുപടി നമ്മൾ നൽകേണ്ടത് ജനങ്ങളുമായി ഇടപഴിക്കൊണ്ടുള്ള നിരന്തരമായ പ്രവർത്തനത്തിലൂടെയാകണം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങൾ മനസിലാക്കിയുള്ള പ്രവർത്തനമായിരിക്കണം ഓരോ പൊതു പ്രവർത്തകന്റെയും മുഖമുദ്ര. രാഹുലിന്റെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പ്രതിഫലനമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും മതേതരത്വത്തെയും തകർത്തു കൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള സമര പ്രഖ്യാപനമാണ് രാഹുലിന്റേത്. ഈ സമരത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും അണിചേരുകയും പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ