Thursday, 21 September 2017 10.34 AM IST
കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ
September 13, 2017, 4:35 pm
കൊച്ചി: എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസലിനെ വധിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതിയും സി.പി.എം നേതാവുമായ കാരായി രാജൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ,​ കോടതിയെ സമീപിച്ചു.

തലശേരിയിൽ നടന്ന സംസ്ഥാന ചലചിത്ര അവാർഡ് ദാന ചടങ്ങിൽ കാരായി രാജൻ പങ്കെടുത്തിരുന്നു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ
നിലനിൽക്കേ അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത് വിവാദമായി. പിറ്റേന്ന് നടന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തിലും രാജൻ പങ്കെടുത്തിരുന്നു. എന്നാൽ,​ ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേകാനുമതി വാങ്ങിയിരുന്നെന്നാണ് കാരായിയുടെ നിലപാട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ