Thursday, 21 September 2017 10.30 AM IST
വിഴിഞ്ഞം: എന്ത് നേട്ടമുണ്ടായെന്ന് സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി
September 13, 2017, 5:18 pm
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സംശയങ്ങളുമായി ഹൈക്കോടതി. കരാർ കൊണ്ട് കേരളത്തിന് എന്ത് നേട്ടമുണ്ടായെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. വിഴിഞ്ഞം കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ എം.കെ.സലിം സമർപ്പിച്ച് ഹർജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഏകപക്ഷീയമായാണ് സർക്കാർ കരാർ ഒപ്പിട്ടത്. ഇത് എന്തുകൊണ്ടാണെന്ന് ഈ മാസം 25നകം വിശദീകരിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. സി.എ.ജിയുടെ റിപ്പോർട്ട് പരിശോധിച്ചാൽ പദ്ധതി കേരളത്തിന് നഷ്ടമാണെന്ന് മനസിലാവും. കരാർ പ്രകാരം ആദ്യത്തെ 40 വർഷം പദ്ധതിയിൽ നിന്ന് കേരളത്തിന് യാതൊരു ലാഭവും ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാർ സംസ്ഥാന സർക്കാരിന് വൻ നഷ്ടമുണ്ടാക്കുന്നതാണെന്നും ഇതേക്കുറിച്ച് സി.ബി.ഐയോ മറ്റേതെങ്കിലും ദേശീയ ഏജൻസികളോ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ഹർജിയിൽ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ