Wednesday, 20 September 2017 12.33 AM IST
രാജ്യസഭാ എം.പി ഋതബ്രതാ ബാനർജിയെ സി.പി.എം പുറത്താക്കി
September 13, 2017, 5:27 pm
കൊൽക്കത്ത: പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് രാജ്യസഭാ എം.പിയും എസ്.എഫ്‌.ഐ മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ ഋതബ്രതാ ബാനർജിയെ സി.പി.എം പാർട്ടിയിൽ നിന്ന് പുറത്താക്കി. അത്യാഢംബര ജീവിതവും മോശം പെരുമാറ്റവുമാണ് ഋതബ്രതയെ പുറത്താക്കാൻ കാരണം. ഋതബ്രതയുടെ ജീവിത ശൈലി കമ്യൂണിസ്റ്റിന് നിരക്കാത്തതാണെന്ന മുൻ ഭാര്യ ഉർബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ ഇക്കഴിഞ്ഞ ജൂണിൽ മൂന്നു മാസത്തേക്ക് സി.പി.എം സസ്‌പെന്റ് ചെയ്‌തിരുന്നു.

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെ വിമർശിച്ചയാൾക്കെതിരെ തൊഴിലുടമയോട് നടപടിയാവശ്യപ്പെട്ടതിന് ഋതബ്രതയെ കഴിഞ്ഞ ഫെബ്രുവരിയിൽ പാർട്ടി സംസ്ഥാന സമിതി പരസ്യമായി താക്കീത് ചെയ്‌തിരുന്നു. ആപ്പിൾ കമ്പനിയുടെ സ്‌മാർട്ട്‌ വാച്ചും വിലപിടിപ്പുള്ള പേനയും അണിഞ്ഞുള്ള തന്റെ സെൽഫി ചിത്രത്തിന് ഇല്ലായ്‌മക്കാരുടെ മഹാനായ നേതാവ് എന്ന് സാമൂഹിക മാദ്ധ്യമത്തിൽ അടിക്കുറിപ്പെഴുതിയ സുമിത് താലൂക്ക്ദാറിനെതിരെ ഋതബ്രത പരാതി നൽകിയിരുന്നു. പ്രകാശ് കാരാട്ടിന്റെ കടുത്ത വിമർശകനുമായിരുന്നു ഋതബ്രത.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ