Wednesday, 20 September 2017 12.33 AM IST
പ്രവാസി വിവാഹങ്ങൾക്കും ആധാർ
September 13, 2017, 5:59 pm
ന്യൂഡൽഹി: ഇന്ത്യയിൽ പ്രവാസി വിവാഹങ്ങൾ രജിസ്‌റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ഉപസമിതി ശുപാർശ ചെയ്തു. വിദേശത്ത് സ്ത്രീകൾ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയാവുന്ന സാഹചര്യത്തിലാണ് സമിതിയുടെ ശുപാർശ. ആഗസ്‌റ്റ് 30നാണ് റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.

പ്രവാസികൾക്ക് ആധാർ നന്പർ നൽകുന്നത് സംബന്ധിച്ച നയം യു.ഐ.എ തയ്യാറാക്കി വരികയാണ്. ഓവർസീസ് സിറ്റിസൻസ് ഒഫ് ഇന്ത്യ (ഒ.സി. ഐ)​,​ പേഴ്സൺസ് ഒഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ)​ എന്നിവരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യാക്കാർക്കും സാധുതയുള്ള വിസയുള്ള വിദേശികൾക്കും ആധാർ നന്പറിനായി അപേക്ഷിക്കാം.

വിദേശത്ത് ഇന്ത്യാക്കാരായ സ്ത്രീകൾക്ക് പീഡനം ഏൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ പ്രതിയെ വിട്ടുകിട്ടുന്നതിന് മറ്റു രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ടിലെ വ്യവസ്ഥകൾ പ്രവാസികൾക്ക് മാത്രമാണ് ബാധകമെന്നും വിദേശത്ത് ജീവിക്കുന്ന ഇന്ത്യൻ വംശജർക്ക് ബാധകമല്ലെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ