Wednesday, 20 September 2017 12.35 AM IST
ഗുരുവായൂർ സന്ദർശിച്ചത് തന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി: കടകംപള്ളി
September 13, 2017, 6:37 pm
തിരുവനന്തനപുരം: അഷ്‌ടമിരോഹിണി ദിനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂർ സന്ദർശത്തിനെ തുടർന്നുണ്ടായ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ദേവസ്വം മന്ത്രിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്വമാണ് താൻ നിർവഹിച്ചതെന്നും ഇതിൽ ആർക്കും അസഹിഷ്‌ണുത തോന്നിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബാഗംങ്ങൾ എല്ലാവരും ഭക്തിപ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജന്മാഷ്‌ടമി ദിനത്തിലെ മന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തേയും വഴിപാടുകളെയും സ്വാഗതം ചെയ്‌ത ബി.ജെ.പി, സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്ത് വന്നതെന്ന് ആരോപിച്ചിരുന്നു. പുലർച്ചെ അമ്പലത്തിൽ എത്തിയ മന്ത്രി വെെകുന്നേരം വരെ ഇവിടെയുണ്ടായിരുന്നു. ക്ഷേത്രത്തിലെ ശ്രീകൃഷ്‌ണ ജയന്തി പരിപാടികൾക്ക് മന്ത്രിയാണ് നേതൃത്വം നൽകിയത്. കുടുംബാംഗങ്ങളുടെ പേരിൽ വഴിപാട് കഴിപ്പിച്ച മന്ത്രി ബാക്കി പണം അമ്പലത്തിലെ അന്നദാനത്തിന് നൽകുകയിരുന്നു.

നേതാക്കൾ ക്ഷേത്രത്തിൽ എത്തുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുമ്പോൾ അണികളിൽ നിരീശ്വര വാദം കുത്തി നിറയ്‌ക്കുകയാണ് സി.പി.എമ്മെന്നും ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് കടകംപള്ളി വിശദീകരണവുമായി രംഗത്തെത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ