Thursday, 21 September 2017 9.01 AM IST
ബംഗാൾ എം.പി ഋതബ്രതയെസി.പി.എം പുറത്താക്കി
September 14, 2017, 12:00 am
കൊൽക്കത്ത: പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാ എം.പിയും എസ്.എഫ്‌.ഐ മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ ഋതബ്രതാ ബാനർജിയെ സി.പി.എം പുറത്താക്കി. ആഡംബര ജീവിതം നയിക്കുന്ന ഋതബ്രതയെ പുറത്താക്കണമെന്ന് പാർട്ടി ബംഗാൾ ഘടകം ആവശ്യപ്പെട്ടു വരികയായിരുന്നു. ഋതബ്രതയുടെ ജീവിത ശൈലി കമ്യൂണിസ്റ്റിന് നിരക്കാത്തതാണെന്ന മുൻ ഭാര്യ ഉർബയുടെ പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ ജൂണിൽ മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു.
സാമൂഹ്യ മാദ്ധ്യമത്തിൽ തന്നെ വിമർശിച്ചയാൾക്കെതിരെ തൊഴിലുടമയോട് നടപടിയാവശ്യപ്പെട്ടതിന് ഋതബ്രതയെ കഴിഞ്ഞ ഫെബ്രുവരിയിൽ പാർട്ടി സംസ്ഥാന സമിതി പരസ്യമായി താക്കീത് ചെയ്‌തിരുന്നു. ആപ്പിൾ കമ്പനിയുടെ സ്‌മാർട്ട്‌ വാച്ചും ആയിരങ്ങൾ വിലയുള്ള പേനയും അണിഞ്ഞ് ഇയാൾ ഫേസ്ബുക്കിലിട്ട സെൽഫി ചിത്രത്തിന് 'ഇല്ലായ്‌മക്കാരുടെ മഹാനായ നേതാവ് ' എന്ന് കമന്റ് ചെയ്തതിനായിരുന്നു പരാതി. പ്രകാശ് കാരാട്ടിന്റെ കടുത്ത വിമർശകനുമായിരുന്നു ഋതബ്രത.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ