Friday, 22 September 2017 6.29 AM IST
പാകിസ്ഥാൻ ചോദിക്കുന്നു, ധോണിയും കൊഹ്‌ലിയുമില്ലാതെ എന്ത് ലോകടീം
September 13, 2017, 7:19 pm
ലാഹോർ: ഭീകരാക്രമണം തളർത്തിയ പാകിസ്ഥാൻ ക്രിക്കറ്റിന് ഇത് ആശ്വാസത്തിന്റെ നാളുകളാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പാകിസ്ഥാന്റെ മണ്ണിൽ ക്രിക്കറ്റിനായി അണി നിരക്കുന്നു. ലോക ഇലവന്റെ ബാനറിലാണ് താരങ്ങൾ ഇറങ്ങുന്നത്.

ഏറെ നാളിന് ശേഷം പാക് മണ്ണിൽ ഇറങ്ങുന്ന താരങ്ങൾക്ക് ക്രിക്കറ്റ് ലോകത്തിന്റെ പിന്തുണയുണ്ടെങ്കിലും പാകിസ്ഥാൻ ആരാധകർ നിരാശയിലാണ്. കാരണം മറ്റൊന്നുമല്ല, ലോക ടീമിൽ ഇന്ത്യൻ താരങ്ങളില്ല എന്നത് തന്നെ. ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയും ക്യാപ്‌റ്റൻ കൂൾ ധോണിയുമെങ്കിലും ടീമിൽ ഉണ്ടാവേണ്ടതായിരുന്നുവെന്നും അല്ലാതെ എന്ത് ലോക ടീമെന്നുമാണ് പാകിസ്ഥാൻ ആരാധകർ ചോദിക്കുന്നത്.

‌ലോക ഇലവനിൽ ഞങ്ങൾ നിങ്ങളെ മിസ് ചെയ്യുന്നു എന്ന് ഉയർത്ത് പിടിച്ചു നിൽക്കുന്ന പാകിസ്ഥാൻ ആരാധകരുടെ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലസിസ് നായകനായ ലോക ഇലവനിൽ ലോകത്തെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുണ്ട്. ഇന്ത്യൻ താരങ്ങളുമായി അടുത്ത സൗഹ‌‌‌ൃദം പുലർത്തുന്ന പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദിയും ഇന്ത്യൻ അസാന്നിദ്ധ്യത്തെ കുറിച്ചുള്ള പരിഭവം മറച്ചു വച്ചില്ല. ഇന്ത്യൻ കളിക്കാർ കൂടി ഉണ്ടെങ്കിൽ മാത്രമെ ലോക ടീം പൂർണമാകുകയുള്ളൂവെന്നും ഇവരുടെ അസാന്നിദ്ധ്യം നിരാശാജനകമാണെന്നും അഫ്രീദി പ്രതികരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ