Wednesday, 20 September 2017 12.34 AM IST
ഹൈദരാബാദിലെ ടെക്കികളിൽ നിന്നും പത്തുവയസുകാരി അടിമയെ മോചിപ്പിച്ചു
September 13, 2017, 8:03 pm
ഹൈദരാബാദ്: ടെക്കി ദമ്പതിമാരുടെ ഹൈദരാബാദിലെ വീട്ടിൽ അടിമയായി നിറുത്തിയിരുന്ന പത്തുവയസുകാരിയെ പൊലീസ് മോചിപ്പിച്ചു. ദമ്പതിമാരുടെ മക്കളെ പരിപാലിക്കുന്നതിന് വേണ്ടി മഹാരാഷ്‌ട്രയിൽ നിന്നും കുട്ടിയെ 10,000 രൂപയ്‌ക്ക് വിലയ്‌ക്ക് വാങ്ങിയെന്നാണ് ആരോപണം.

ദമ്പതിമാർ താമസിക്കുന്ന വീടിന്റെ മട്ടുപ്പാവിൽ നിന്ന് വഴിയാത്രക്കാരോട് സംസാരിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ ഒരു സാമൂഹ്യ പ്രവർത്തകൻ പുറത്ത് വിട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. വീട്ടുജോലിക്കാണ് തന്നെ ഇവിടെ നിറുത്തിയിരിക്കുന്നതെന്നും, മതിയായ ഭക്ഷണം നൽകുന്നില്ലെന്നും, വീട്ടുകാർ മർദ്ദിക്കാറുണ്ടെന്നും കുട്ടി ഈ വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ പുറത്തുള്ള ആൾക്കാരുമായി സംസാരിച്ചതിന്റെ പേരിൽ ദമ്പതികൾ കുട്ടിയെ വീടിനുള്ളിൽ കെട്ടിയിട്ടു. തുടർന്ന് ഇക്കാര്യം അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് കുട്ടിയെ രക്ഷിച്ചത്.

എന്നാൽ ആസ്‌തമ ബാധിതയായ കുട്ടിയെ ചികിത്സയ്‌ക്കായാണ് ഹൈദരാബാദിലേക്ക് കൊണ്ട് വന്നതെന്ന് ദമ്പതിമാരായ രഘുറാമും സംഗീതയും പറയുന്നു. കുട്ടിയെ വീട്ട് ജോലിക്ക് ഉപയോഗിച്ചിട്ടില്ല. ഒരാഴ്‌ച മുമ്പാണ് കുട്ടി ഇവിടെ എത്തിയത്. നാല് ദിവസത്തിനുള്ളിൽ കുട്ടിയുടെ അച്ഛൻ വന്ന് അവളെ കൂട്ടിക്കൊണ്ട് പോകുമെന്നും ഇവർ പറഞ്ഞു. അതേസമയം, ഈ വാദങ്ങളെ തള്ളുന്ന മൊഴിയാണ് വീട്ടിൽ നിന്നും രക്ഷിച്ച കുട്ടി പൊലീസിന് നൽകിയത്. ദിവസത്തിൽ ഒരു തവണ മാത്രമേ തനിക്ക് ഭക്ഷണം തരുമായിരുന്നുള്ളൂവെന്നും തടവുകാരിയെ പോലെയാണ് തന്നെ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്നതെന്നും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ