Wednesday, 20 September 2017 12.35 AM IST
ഗൗരി ലങ്കേഷ് വധം: സഹോദരനെ ചോദ്യം ചെയ്‌തു
September 13, 2017, 8:48 pm
ബംഗളൂരു: മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. ഇരുവരും തമ്മിൽ കഴിഞ്ഞ പത്ത് വർഷമായി സ്വത്ത് തർക്കുമുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ദ്രിജിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തത്.

സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ തോക്ക് ചൂണ്ട് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് 2006-ൽ ഗൗരി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയും കണക്കിലെടുത്താണ് സഹോദരനെ ചോദ്യം ചെയ്‌തത്.

ഗൗരി കൊല്ലപ്പെട്ട സംഭവത്തിൽ നക്‌സ‌ലുകളുടെ ഭീഷണിയുണ്ടെന്ന് ഇന്ദ്രജിത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നക്‌സൽ പ്രവർത്തകരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനായി അഹോരാത്രം പ്രയത്നിച്ചവരായിരുന്നു ഗൗരിയെന്നും ഇതിന്റെ തുടർച്ചയായിട്ടാണ് ഭീഷണിയെന്നുമായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞിരുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ