Thursday, 21 September 2017 8.48 AM IST
സം​സ്ഥാന ജൂ​നി​യർ അ​ത്‌​ല​റ്റി​ക് മീറ്റ്: അദ്യദിനം അനന്തപുരി
September 8, 2017, 1:08 am
ആദ്യദിനം തിരുവനന്തപുരം ഒന്നാമത്
ഇന്നലെ പിറന്നത് ഏഴ് റെക്കാഡുകൾ

തി​രു​വ​ന​ന്ത​പു​രം: ച​ന്ദ്ര​ശേ​ഖ​രൻ നാ​യർ സ്റ്രേ​ഡി​യം വേ​ദി​യാ​കു​ന്ന 61​-ാം സം​സ്ഥാന ജൂ​നി​യർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്റെ ഒ​ന്നാം ദി​നം ആ​തി​ഥേ​യ​രായ തി​രു​വ​ന​ന്ത​പു​രം മു​ന്നിൽ. അ​ന​ന്ത​പു​രി​യിൽ മ​ഴ​മേ​ഘ​ങ്ങൾ നി​റ​ഞ്ഞാ​ടിയ ഇ​ന്ന​ലെ ച​ന്ദ്ര​ശേ​ഖ​രൻ നാ​യർ സ്റ്റേ​ഡി​യ​ത്തിൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ക്കു​ട്ടി​കൾ കൊ​ടു​ങ്കാ​റ്റാ​വു​ക​യാ​യി​രു​ന്നു. പെ​രു​മഴ വ​ക​വ​യ്ക്കാ​തെ ട്രാ​ക്കി​ലും ഫീൽ​ഡി​ലും കൊ​ള്ളി​യാ​നാ​യാ​ണ് തി​രു​വ​ന​ന്ത​പു​രം മി​ന്നിൽ വേ​ഗ​ത്തിൽ പോ​യി​ന്റ് പ​ട്ടി​ക​യിൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. രാ​വി​ലെ ചാ​റ്റൽ മ​ഴ​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മീ​റ്ര് തു​ട​ങ്ങി​യ​ത്. പ​ത്തു​മ​ണി​യോ​ടെ മഴ ശ​ക്ത​മാ​യെ​ങ്കി​ലും കു​ട്ടി​ത്താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​വീ​ര്യ​ത്തെ തോൽ​പ്പി​ക്കാ​നാ​യി​ല്ല.
8 സ്വർ​ണ​വും 6 വെ​ള്ളി​യും 8 വെ​ങ്ക​ല​വും ഉൾ​പ്പെ​ടെ 132 പോ​യി​ന്റു​മാ​യാ​ണ് ഒ​ന്നാം ദി​നം തി​രു​വ​ന​ന്ത​പു​രം മു​ന്നി​ലെ​ത്തി​യ​ത്. 6 സ്വർ​ണ​വും 4 വെ​ള്ളി​യും 5 വെ​ങ്ക​ല​വും ഉൾ​പ്പെ​ടെ 123 പോ​യി​ന്റു​മാ​യി പാ​ല​ക്കാ​ടാ​ണ് ര​ണ്ടാ​മ​ത്. 6 സ്വർ​ണ​വും 4 വെ​ള്ളി​യും 4 വെ​ങ്ക​ല​വും ഉൾ​പ്പെ​ടെ 118 പോ​യി​ന്റു​മാ​യി എ​റ​ണാ​കു​ളം മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.
പെ​രു​മ​ഴ​യ്ക്കി​ട​യി​ലും ഇ​ന്ന​ലെ ഏ​ഴ്റെ​ക്കാ​ഡു​ക​ളാ​ണ് പി​റ​ന്ന​ത്. 16 വ​യ​സിൽ താ​ഴെ​യു​ളള പെൺ​കു​ട്ടി​ക​ളു​ടെ ഡി​സ്ക​സ് ത്രോ​യിൽ തൃ​ശൂ​രി​ന്റെ പി.എ അ​തു​ല്യ 36.51 മീ​റ്റർ ദൂ​ര​ത്തേ​യ്ക്ക് ഡി​സ്ക് പാ​യി​ച്ച് റെ​ക്കാ​ഡു​ബു​ക്കിൽ ഇ​ടം നേ​ടി​യ​പ്പോൾ ഇ​തേ​വി​ഭാ​ഗം പെൺ​കു​ട്ടി​ക​ളു​ടെ 2000 മീ​റ്റ​റിൽ പാ​ല​ക്കാ​ടി​ന്റെ സി.​ചാ​ന്ദി​നി 6 മി​നി​റ്റ് 52.03 സെ​ക്കൻ​ഡിൽ ഫി​നി​ഷ് ചെ​യ്ത് ത​ന്റെ പേ​രും റെ​ക്കാ​ഡ് ബു​ക്കിൽ ചേർ​ത്തു.
18 വ​യ​സിൽ താ​ഴെ​യു​ള്ള പെൺ​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജ​മ്പിൽ തൃ​ശൂ​രി​ന്റെ ആൻ​സി സോ​ജൻ 18 വർ​ഷം മു​മ്പ് പ​ത്ത​നം​തി​ട്ട​യു​ടെ നി​ഷാ ജോൺ കു​റി​ച്ച 5.84 മീ​റ്റർ എ​ന്ന റെ​ക്കാ​ഡ് പ​ഴ​ങ്ക​ഥ​യാ​ക്കി 5.86 മീ​റ്റർ ദൂ​ര​ത്തേ​ക്ക് ചാ​ടി​യെ​ത്തി.
16 വ​യ​സിൽ താ​ഴെ പ്രാ​യ​മു​ള്ള ആൺ​കു​ട്ടി​ക​ളു​ടെ 2000 മീ​റ്റ​റിൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ സൽ​മാൻ ഫ​റൂ​ക്ക് 5 മി​നി​റ്റ് 52.85 സെൻ​ക്കൻ​ഡിൽ ഫി​നി​ഷ് ചെ​യ​ത് പു​തിയ റെ​ക്കാ​ഡ് കു​റി​ച്ചു. 18 വ​യ​സിൽ താ​ഴെ​യു​ള്ള ആൺ​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റിൽ എ​റ​ണാ​കു​ള​ത്തി​ന്റെ ആ​ദർ​ശ് ഗോ​പി 3 മി​നി​റ്റ് 58.02 സെ​ക്കൻ​ഡിൽ ഓ​ടി​യെ​ത്തി പാ​ല​ക്കാ​ടി​ന്റെ പി. മു​ഹ​മ്മ​ദ് അ​ഫ്‌​സൽ 2013​-ൽ സ്ഥാ​പി​ച്ച 4 മി​നി​റ്റ് 1.85 സെ​ക്കൻ​ഡ് എ​ന്ന സ​മ​യം പ​ഴ​ങ്ക​ഥ​യാ​യി. വെ​ള്ളി നേ​ടിയ പാ​ല​ക്കാ​ടി​ന്റെ എം.​അ​ജി​ത്തും നി​ല​വി​ലെ റെ​ക്കാ​ഡ് മ​റി​ക​ട​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്.
ഇ​തേ ഇ​ന​ത്തിൽ 20 വ​യ​സിൽ താ​ഴെ​യു​ള്ള ആൺ​കു​ട്ടി​ക​ളിൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തിയ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ അ​ഭി​ന​ന്ദ് സു​ന്ദ​രേ​ശൻ ( മൂ​ന്ന് മി​നി​റ്റ് 59.63 സെ​ക്കൻ​ഡ്) സ്വർ​ണ​ത്തിൽ മു​ത്ത​മി​ട്ട​പ്പോൾ​പു​തിയ റെ​ക്കാ​ഡ് പി​റ​ന്നു. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തിയ തൃ​ശൂ​രി​ന്റെ ബി​ബിൻ ജോർ​ജും നി​ല​വി​ലെ റി​ക്കാ​ഡ് മ​റി​ക​ട​ന്നു.18 വ​യ​സിൽ താ​ഴെ​യു​ള്ള ആൺ​കു​ട്ടി​ക​ളു​ടെ ഡി​സ്ക​സ് ത്രോ​യിൽ എ​റ​ണാ​കു​ള​ത്തി​ന്റെ അ​ല​ക്‌​സ് പി.​ത​ങ്ക​ച്ച​നും ( 53. 8 മീ​റ്റർ​)​പു​തിയ റെ​ക്കാ​ഡ് കു​റി​ച്ചു. മീ​റ്റി​ന്റെ ര​ണ്ടാം ദി​ന​മായ ഇ​ന്ന് 43 ഫൈ​ന​ലു​കൾ ന​ട​ക്കും. നാ​ളെ മീ​റ്റി​ന് കൊ​ടി​യി​റ​ങ്ങും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ