Thursday, 21 September 2017 8.49 AM IST
സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പാലക്കാടൻ പടയോട്ടം
September 9, 2017, 12:09 am
സാംപ്രസാദ് ഡേവിഡ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാന ജൂ​നി​യർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്റെ ആ​ദ്യ ദി​നം കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ്ക്കൊ​പ്പം ആ​തി​ഥേ​യ​രു​ടെ അ​ങ്ക​പ്പു​റ​പ്പാ​ടി​ന് വേ​ദി​യായ തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​രൻ നാ​യർ സ്റ്റേ​ഡി​യ​ത്തിൽ ഇ​ന്ന​ലെ ക​ണ്ട​ത് പാ​ല​ക്കാ​ടി​ന്റെ പ​ട​യോ​ട്ടം. ആ​കാ​ശ​ത്ത് വ​ട്ടം ചു​റ്റി​നി​ന്ന മ​ഴ​മേ​ഘ​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി ട്രാ​ക്കി​ലും ഫീൽ​ഡി​ലും കൊ​ടു​ങ്കാ​റ്റ് പോ​ലെ ആ​ഞ്ഞ​ടി​ച്ച പാ​ല​ക്കാ​ട് ര​ണ്ടാം ദി​ന​ത്തെ മ​ത്സ​ര​ങ്ങൾ അ​വ​സാ​നി​ക്കു​മ്പോൾ 331.5 പോ​യി​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

83 ഫെ​ന​ലു​കൾ പൂർ​ത്തി​യാ​യ​പ്പോൾ 17 സ്വർ​ണ​വും 16 വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മാ​ണ് നി​ല​വി​ലെ ചാ​മ്പ്യൻ​മാ​രായ പാ​ല​ക്കാ​ടി​ന്റെ അ​ക്കൗ​ണ്ടിൽ ഉ​ള്ള​ത്. 15 സ്വർ​ണ​വും 16 വെ​ള്ളി​യും അ​ത്ര​ത​ന്നെ വെ​ങ്ക​ല​വു​മാ​‍​യി 317.5 പോ​യി​ന്റു​മാ​യി എ​റ​ണാ​കു​ള​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. അ​തേ​സ​മ​യം ആ​ദ്യ​ദി​നം ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം 295.5 പോ​യി​ന്റു​മാ​യി ഇ​പ്പോൾ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

അ​ഞ്ച് റെ​ക്കാ​ഡു​കൾ കൂടി
മീ​റ്രിൽ ഇ​ന്ന​ലെ​യും റെ​ക്കാ​ഡു​കൾ​ക്ക് ക്ഷാ​മ​മു​ണ്ടാ​യി​ല്ല. ആ​ദ്യ​ദി​നം ഏ​ഴ് റെ​ക്കാ​ഡു​കൾ പി​റ​ന്ന മീ​റ്റിൽ ഇ​ന്ന​ലെ അ​ഞ്ച് പു​തിയ റെ​ക്കാ​ഡു​ക​ളാ​ണ് പി​റ​ന്ന​ത്. രാ​വി​ലെ 18 വ​യ​സിൽ താ​ഴെ​യു​ള്ള പെൺ​കു​ട്ടി​ക​ളു​ടെ പോൾ വോൾ​ട്ടിൽ പാ​ല​ക്കാ​ടൻ പെൺ​കൊ​ടി നി​വ്യ ആ​ന്റ​ണി റെ​ക്കാ​ഡി​നും മേ​ലെ പ​റ​ന്നി​റ​ങ്ങിയ വാർ​ത്ത​കേ​ട്ടാ​ണ് ട്രാ​ക്കും ഫീൽ​ഡും ഉ​ണർ​ന്ന​ത്. 2016ൽ താൻ ത​ന്നെ കു​റി​ച്ച 3. 40 മീ​റ്റ​റി​ന്റെ റെ​ക്കാ​ഡാ​ണ് 3.50 മീ​റ്റ​റാ​യി നി​വ്യ തി​രു​ത്തി​യെ​ഴു​തി​യ​ത്.

16 വ​യ​സിൽ താ​ഴെ​യു​ള്ള പെൺ​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടിൽ എ​റ​ണാ​കു​ള​ത്തി​ന്റെ കെ​സിയ മ​റി​യം ബെ​ന്നി​യും ക​ഴി​ഞ്ഞ വർ​ഷം താൻ ത​ന്നെ സ്ഥാ​പി​ച്ച 12.01 മീ​റ്റ​റി​ന്റെ റെ​ക്കാ​ഡ് പ്ര​ക​ട​നം ഇ​ത്ത​വ​ണ12.61 മീ​റ്റ​റാ​യി തി​രു​ത്തി. ഈ വി​ഭാ​ഗം പെൺ​കു​ട്ടി​ക​ളു​ടെ 2000 മീ​റ്റർ സ്റ്റീ​പിൾ ചേ​സിൽ കോ​ട്ട​യ​ത്തി​ന്റെ നി​ബിയ ജോ​സ​ഫ് സ്ഥാ​പി​ച്ച 7​മി​നി​റ്റ് 42 സെ​ക്ക​ന്റി​ന്റെ റെ​ക്കാ​ഡ് പാ​ല​ക്കാ​ടി​ന്റെ ജി. ഗാ​യ​ത്രി 7​മി​നി​റ്റ് 41 സെ​ക്ക​ന്റിൽ ഫി​നി​ഷ് ചെ​യ്ത് ത​കർ​ത്തു. 14 വ​യ​സിൽ താ​ഴെ​യു​ള്ള ആൺ​കു​ട്ടി​ക​ളു​ടെ ലോം​ഗ് ജ​മ്പിൽ 2003ൽ കൊ​ല്ല​ത്തിെൻറ വി.​എ​സ്. വി​നീ​ത് സ്ഥാ​പി​ച്ച 6.18 മീ​റ്റ​റി​ന്റെ റെ​ക്കാ​ഡ് 6.47 മീ​റ്റർ ചാ​ടി തി​രു​വ​ന​ന്ത​പു​ര​ത്തിെൻറ മേ​ഘാ​ദ്രി റോ​യി ത​ന്റെ പേ​രി​ലേ​ക്ക് മാ​റ്രി. 20 വ​യ​സിൽ താ​ഴെ​യു​ള്ള ആൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റർ സ്റ്റീ​പ്പിൾ ചേ​സിൽ തൃ​ശൂ​രി​ന്റെ ബി​ബിൻ ജോർ​ജ് 9​മി​നി​റ്റ് 36​സെ​ക്ക​ന്റിൽ ഫി​നി​ഷ് ചെ​യ്ത് പു​തിയ റെ​ക്കാ​ഡ് സ്ഥാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷി​ജോ രാ​ജൻ സ്ഥാ​പി​ച്ച 9​മി​നി​റ്റ് 45 സെ​ക്ക​ന്റി​ന്റെ പ്ര​ക​ട​ന​മാ​ണ് ബി​ബി​ന് മു​ന്നിൽ വ​ഴി​മാ​റി​യ​ത്. അ​വ​സാന ദി​ന​മായ ഇ​ന്ന് 38 ഫൈ​ന​ലു​കൾ ന​ട​ക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ