Thursday, 21 September 2017 10.32 AM IST
മെ​ക്‌സി​കോ​യി​ൽ വൻ ഭൂചലനം, 32 മരണം
September 8, 2017, 11:45 pm
മെ​ക്​​സി​കോ സി​റ്റി: മെ​ക്‌സി​കോ​യി​ൽ വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ശക്തമായ ഭൂ​ച​ല​ന​ത്തി​ൽ 32 പേ​ർ മ​രി​ച്ചു. റി​ക്ട​ർ സ്കെ​യി​ലി​ൽ 8.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തെ തുടർന്ന് ചെറിയ സുനാമി ഉണ്ടായെന്നും നിരവധി കെട്ടിടങ്ങൾക്ക് നാശ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ​ക്ക്​ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട 1985ലെ ഭൂചലനത്തെക്കാൾ വ​ലി​യ ഭൂ​ക​മ്പ​മാ​ണി​തെന്ന് അധികൃതർ പറഞ്ഞു. തീ​ര​ദേ​ശ​മാ​യ പി​ജി​ജ്യാ​പ​നി​ൽ​നി​ന്ന്​ 87കി​ലോ​മീ​റ്റ​ർ അ​ക​ലെ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് ഭൂ​ക​മ്പ​ത്തിന്റെ പ്ര​ഭ​വ​കേ​ന്ദ്രം. 70 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് പ്ര​ക​മ്പ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​തെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അധികൃതർ പറഞ്ഞു.

23 പേർ മരണപ്പെട്ട ഓ​ക്സ്ക​യി​ലെ ജു​ചി​ട​നി​ലാ​ണ് ഭൂകമ്പം കൂ​ടു​ത​ൽ നാ​ശം വിതച്ചത്. മിക്കയിടങ്ങളിലും വൈ​ദ്യു​തി​ബ​ന്ധം തകരാറിലായിട്ടുണ്ട്. വൈ​ദ്യു​തി​ബ​ന്ധം ഇ​ല്ലാ​താ​യ​തോ​ടെ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി. സ്കൂ​ൾ, വീ​ട്, ആ​ശു​പ​ത്രി എ​ന്നി​വ​ക്ക് കേ​ടു​പാ​ട്​ സം​ഭ​വി​ച്ചു. തീ​ര​ദേ​ശ​ത്തു​ള്ള​വ​രോ​ട് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് നീ​ങ്ങാ​ൻ സർക്കാർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ