Thursday, 21 September 2017 10.31 AM IST
റോ​ഹിംഗ്യക​ൾ​ക്ക്​ ക്യാ​മ്പു​ക​ൾ നി​ർ​മി​ച്ചു​ ന​ൽ​കുമെന്ന് തുർക്കി
September 9, 2017, 12:47 am
അ​ങ്കാ​റ: അഭയാർത്ഥികളായി വിവിധ രാജ്യങ്ങളിൽ കഴിയുന്ന റോ​ഹിംഗ്യ​ൻ മു​സ്​​ലീംങ്ങ​ൾ​ക്ക്​ ഒടുവിൽ തു​ർ​ക്കി​യു​ടെ സ​ഹാ​യ​ ഹ​സ്​​തം. ബം​ഗ്ലാ​ദേ​ശി​ൽ റോ​ഹിംഗ്യ​ക​ൾ​ക്ക്​ ടെന്റു​ക​ൾ നി​ർ​മി​ച്ചു​ ന​ൽ​കു​മെ​ന്ന്​ പ്ര​സി​ഡ​ന്റ്​ റിസെപ് തയിപ് എർദോഗൻ പറഞ്ഞു. ബം​ഗ്ലാ​ദേ​ശി​ൽ നിലവിലുള്ള ക്യാ​മ്പു​ക​ൾ അ​വ​ർ​ക്ക്​ ജീ​വി​ക്കാ​ൻ പറ്റുന്ന തരത്തിൽ ഉള്ളതല്ല. അതിനാലാണ് പുത്തൽ ടെന്‍റുകൾ നിർമിക്കാൻ ലക്ഷ്യമിടുന്നത്, അദ്ദേഹം വ്യക്തമാക്കി.

റോ​ഹിംഗ്യ​ൻ പ്ര​ശ്​​നത്തിന് ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ പ​രി​ഹാ​രം തേടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും ലോ​ക ​നേ​താ​ക്ക​ളു​മാ​യും ഇക്കാര്യം ചർച്ച ചെയ്യുമെന്നും എർദോഗൻ വ്യ​ക്ത​മാ​ക്കി. നേരത്തെ, റോ​ഹിംഗ്യ​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​വും വ​സ്​​ത്ര​വും ന​ൽ​കാ​ൻ തു​ർ​ക്കി​യി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക്ക്​ മ്യാ​ൻമ​ർ​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1000 ട​ൺ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളാ​ണ്​ ന​ൽ​കി​യ​ത്. ര​ണ്ടാം​ഘ​ട്ടം 10,000 ട​ൺ ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ മ​രു​ന്നും വ​സ്​​ത്ര​ങ്ങ​ളും ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ