2013ൽ എയർപോർട്ട് അതോറിട്ടിയുടെ കീഴിലുള്ള ഏറ്റവും നല്ല അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള അവാർഡ് ലഭിച്ചത്?
September 9, 2017, 12:05 pm
1. 2013ൽ എയർപോർട്ട് അതോറിട്ടിയുടെ കീഴിലുള്ള ഏറ്റവും നല്ല അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള അവാർഡ് ലഭിച്ചത്?
2. ഇന്ത്യയിൽ പാലുത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?
3. ഷൂട്ടിംഗ് ലോകകപ്പിൽ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം?
4. 2013ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത്?
5. 2012 ഏപ്രിൽ മുതൽ 2013 ഏപ്രിൽ വരെയുള്ള വ്യാവസായിക വളർച്ച?
6. ഗലീന ഏത് ലോഹത്തിന്റെ അയിരാണ്?
7. രണ്ട് വശങ്ങളിലൂടെ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി?
8. 21ാം നൂറ്റാണ്ടിലെ അച്ചീവ്‌മെന്റ് അവാർഡിന് 2013ൽ അർഹനായത്?
9. അമേരിക്കൻ രഹസ്യന്വേഷണ സംഘടനയായ സി.ഐ.എയുടെ ആദ്യ വനിതാ ഉപമേധാവി?
10. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 2013ൽ അന്തരിച്ചു. ആരാണദ്ദേഹം?
11. മദ്ധ്യപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയും മാവോയിസ്റ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റ് അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും കേന്ദ്രമന്ത്രിയുമായ വ്യക്തി?
12. കൃത്രിമബീജത്തിന്റെ ഉപജ്ഞാതാവ് 2013ൽ അന്തരിച്ചു. ആരാണത്?
13. 2012ലെ ജ്ഞാനപീഠത്തിന് അർഹനായ സാഹിത്യകാരൻ?
14. സുകുമാർ അഴിക്കോടിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരം ലഭിച്ചത്?
15. ഏഷ്യ പസഫിക് മേഖലയിൽ സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യം?
16. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത് ?
17. 2019 ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത് എവിടെ?
18. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈടെക് ഡയറി സ്ഥാപിക്കാൻ പോകുന്നതെവിടെ?
19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രതിരോധമന്ത്രിപദം വഹിച്ച വ്യക്തി?
20. മൂന്ന് ഐ.സി.സി കിരീടങ്ങളും നേടിയ ആദ്യ ഇന്ത്യൻ ടീം ക്യാപ്ടൻ?
21. അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം?
22. ഏഷ്യൻ ലിറ്റററി പുരസ്‌കാര പട്ടികയിൽ ഇടം നേടിയ മലയാളി എഴുത്തുകാരൻ?
23. ബഹിരാകാശത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ നിയന്ത്രിക്കാനുള്ള ഇന്ത്യയിലെ ആദ്യ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ?
24. 2012ലെ രാജാരവിവർമ്മ പുരസ്‌കാരം ലഭിച്ചത്?
25. 2013ലെ ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയത്?
26. ഇന്ത്യയുടെ പ്രഥമ സൈനിക ഉപഗ്രഹം?
27. ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള റെയിൽവേ തുരങ്കം ഏത് രാജ്യത്താണ്?
28. ആധാർ വഴി ബാങ്കിലൂടെ ജീവനക്കാർക്ക് ശമ്പളം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
29. ഇന്ത്യയിലെ ഗ്രാമീണരിൽ ഏറ്റവും സമ്പന്നമായത് ഏത് സംസ്ഥാനമാണ്?
30. ഇന്ത്യയുടെ ആദ്യത്തെ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായത് എവിടെയാണ്?
31. മലാലദിനമായി ആചരിക്കുന്നത്?
32. നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്?
33. 2013ലെ കേശവദേവ് സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
34. ഇന്റർനാഷണൽ ഫിലിം അക്കാദമിയുടെ മികച്ച നടീനടന്മാർക്കുള്ള പുരസ്‌കാരം ലഭിച്ച ഇന്ത്യക്കാർ?
35. കമ്പ്യൂട്ടർ മൗസിന് രൂപം നൽകിയ ശാസ്ത്രജ്ഞൻ?

ഉത്തരങ്ങൾ
(1) തിരുവനന്തപുരം വിമാനത്താവളം
(2) ഉത്തർപ്രദേശ്
(3) രാഹിബർണോബത്ത്
(4) പ്രാൺ കിഷൻ സിക്കന്ദ്
(5) 0.6 %
(6) ലെഡ്
(7) ഡേവിഡ് ലിയനോ
(8) ഡകഉഅക
(9) അവ്റിൻ ഡി. ഹെയിൻസിൻ
(10) ജിറോമൻ കിമുറ
(11) വി.സി. ശുക്ല
(12) റോബർട്ട് എഡ്‌വേർഡ്
(13) റവൂരി ഭരദ്വജ്
(14) ടി.ജെ.എസ്. ജോർജ്
(15) ന്യൂസിലൻഡ്
(16) ശകുന്തളാദേവി
(17) ഇംഗ്ലണ്ട്
(18) മറയൂർ
(19) എ.കെ. ആന്റണി
(20) എം.എസ്. ധോണി
(21) സ്വാമി നാരായൺ ക്ഷേത്രം
(22) ജീത് തയ്യിൽ
(23) കൊൽക്കത്ത
(24) യൂസഫ് അറയ്ക്കൽ
(25) പാകിസ്ഥാൻ
(26) ജിസാറ്റ് 7
(27) ടർക്കി
(28) മഹാരാഷ്ട്ര
(29) കേരളം
(30) ത്രിപുര
(31) ജൂലായ് 12
(32) ഉത്തർപ്രദേശിലെ റായ്ബറേലി
(33) ഒ.എൻ.വി കുറുപ്പ്
(34) വിദ്യാബാലനും രൺബീർ കപൂറിനും
(35) ഡഗ്ലസ് എഗൽബർട്ട്‌
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ