Thursday, 21 September 2017 10.34 AM IST
സിസേറിയൻ നിഷേധിക്കപ്പെട്ട യുവതി ആശുപത്രിയിൽ നിന്ന് ചാടി മരിച്ചു
September 9, 2017, 12:30 pm
ബീജിംഗ്: സിസേറിയ(ശസ്ത്രക്രിയ)​നിലൂടെ പ്രസവം നടത്താൻ ബന്ധുക്കൾ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഗർഭിണി ആശുപത്രിയിൽ നിന്ന് ചാടി മരിച്ചു. ചൈനയിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു യുവതിയെ. കുഞ്ഞിന്റെ തല സാധാരണയിലും വലിപ്പമുള്ളതായതിനാൽ സ്വാഭാവിക പ്രസവം ബുദ്ധിമുട്ടുള്ളതായിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്നാണ് യുവതി സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ,​ യുവതിയുടെ ബന്ധുക്കൾ ഇതിന് എതിരായിരുന്നു.

ചൈനയിലെ നിയമം അനുസരിച്ച് ബന്ധുക്കളുടെ സമ്മതമില്ലാതെ സിസേറിയൻ നടത്താനാവില്ല. ബന്ധുക്കളുടെ ഈ നിലപാടിൽ നിരാശയായ യുവതി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു. യുവതിക്കൊപ്പം ഗർഭസ്ഥ ശിശുവും മരിച്ചു. സിസേറിയന് വേണ്ടി മുട്ടുകാലിലിരുന്ന് യാചിക്കുന്ന യുവതിയുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലും മറ്റും പടരുകയാണ്.

സംഭവത്തെ തുടർന്ന് ചൈനയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രത്യുല്പാദന അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ സംഘടനകൾ നിരത്തുകളിൽ പ്രതിഷേധിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ