Thursday, 21 September 2017 10.33 AM IST
രണ്ടാഴ്‌ചയ്ക്കിടെ ബംഗ്ലാദേശിലെത്തിയത് മൂന്ന് ലക്ഷത്തോളം റോഹിംഗ്യകൾ
September 9, 2017, 8:04 pm
ധാക്ക: മ്യാൻമാറിൽ റോഹിംഗ്യകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് അഭയാർത്ഥികളായി മൂന്ന് ലക്ഷത്തോളം പേർ ബംഗ്ലാദേശിലെത്തിയതായി ഐക്യരാഷ്ട്ര സഭ. ദിനംപ്രതി 20,000ത്തോളം പേരാണ് അതിർത്തി കടന്ന് ബംഗ്ലാദേശിൽ അഭയം പ്രാപിക്കുന്നത്. കാൽ നടയായും ബോട്ടുകളിലുമാണ് അഭയാർത്ഥികളെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 300 ബോട്ടുകളിലായി അഭയാർത്ഥികൾ എത്തി. യു.എൻ ദുരിതാശ്വാസ ഏജൻസി അധികൃതർ പറഞ്ഞു.

അതേസമയം അഭയാർത്ഥി പ്രവാഹത്തിൽ ബംഗ്ലാദേശ് സുരക്ഷാ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകൾ റോഹിംഗ്യൻ അഭയാർത്ഥികളെ ആകർഷിക്കാൻ സാദ്ധ്യതയുണ്ടെന്ന് ബംഗ്ലാദേശ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ റോഹിംഗ്യകളുടെ അവകാശങ്ങൾക്കായി പോരാടാൻ ബംഗ്ലാദേശിലെ തീവ്രവാദി ഗ്രൂപ്പുകൾ രാജ്യത്തിനുള്ളിൽ നിന്ന് പോരാളികളെ തിരഞ്ഞെടുത്തതായും റിപ്പോർട്ടുകളുണ്ട്.

സൈനിക ക്യാമ്പുകൾക്ക് നേരെ റോഹിംഗ്യൻ വിമത പോരാളികൾ നടത്തിയ ആക്രമണത്തിന് സൈന്യം തിരിച്ചടി തുടങ്ങിയതോടെയാണ് ജനങ്ങൾ പലായനം ആരംഭിച്ചത്. അതേസമയം ബുദ്ധിസ്റ്റ് ഭൂരിപക്ഷ രാജ്യമായ മ്യാൻമാറിൽ ന്യൂനപക്ഷമായ റോഹിംഗ്യകളെ പൗരന്മാരായി അംഗീകരിക്കാൻ ഭരണകൂടം തയ്യാറായിട്ടില്ല. ബംഗ്ലാദേശിൽ നിന്നും രാജ്യത്തേക്ക് എത്തിയ അഭയാർത്ഥികളാണ് റോഹിംഗ്യകളെന്നാണ് മ്യാൻമാർ ഭരണകൂടത്തിന്റെ വാദം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ