Thursday, 21 September 2017 10.33 AM IST
ഖത്തർ പ്രതിസന്ധി തീർക്കാൻ ഒരു ഫോൺ കോൾ
September 9, 2017, 8:53 pm
ദോഹ: മാസങ്ങളായി തുടരുന്ന ഖത്തർ പ്രതിസന്ധിക്ക് അവസാനം കാണാനായി ഖത്തർ- സൗദി രാഷ്ട്ര തലവൻമാർ ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച വാർത്തകൾ ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു. ഖത്തർ ഭരണാധികാരിയായ ഷെയ്ക് തമീം ബിൻ ഹമദ് അൽ താനിയാണ് സൗദി അറേബ്യൻ രാജാവ് മുഹമ്മദ് ബിൻ സൽമാനെ ഫോണിൽ വിളിച്ചത്. ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയ നടപടി സംബന്ധിച്ച് ചർച്ചകൾ നടത്താൻ ഖത്തർ സന്നദ്ധമാണെന്ന് തമീം ബിൻ ഹമദ് അൽ താനി സൗദിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം ഇരു രാജ്യങ്ങളെയും പരസ്‌പരം ബന്ധപ്പെടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഹായിച്ചെന്നാണ് ഖത്തർ പറയുന്നത്. എന്നാൽ ഈ വാദത്തെ സൗദി എതിർക്കുന്നതായും സംഭവത്തിൽ വ്യക്തത വരുന്നതു വരെ ചർച്ചകൾ ആരംഭിക്കില്ലെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അ​മേ​രി​ക്ക​ൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെ​ള്ളി​യാ​ഴ്​​ച ഖ​ത്ത​ർ അ​മീ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു.

തീവ്രവാദ ബന്ധം ആരോപിച്ചാണ് സൗദിയുടെ നേതൃത്വത്തിൽ യു.എ.ഇ, ബഹറിൻ, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയത്. ഉപരോധം നീക്കാൻ അൽ- ജസീറ ചാനൽ അടച്ചു പൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ 13 നിബന്ധനകൾ സൗദി ഖത്തറിനു മുന്നിൽ വച്ചിരുന്നു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ