Thursday, 21 September 2017 10.33 AM IST
ഇന്ത്യൻ വംശജയായ യു.എന്നിലെ അമേരിക്കൻ അംബാസിഡർ വേശ്യയാണെന്ന് ഉത്തര കൊറിയ
September 9, 2017, 9:12 pm
വാഷിങ്ടൺ: ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ അംബാസിഡറും ഇന്ത്യൻ വംശജയുമായ നിക്കി ഹാലിയെ ഉത്തര കൊറിയൻ മാദ്ധ്യമം വേശ്യയെന്ന് വിശേഷിപ്പിച്ചത് വിവാദമാകുന്നു. ഉത്തര കൊറിയൻ ഔദ്യോഗിക മാദ്ധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ്(കെ.സി.എൻ.എ) നിക്കി രാഷ്ട്രീയ വേശ്യയാണെന്നും നിലവാരമില്ലാത്ത പ്രസ്‌താവനകൾ നടത്തി അവർ ലോകത്തിന് മുന്നിൽ കോമാളി വേഷം കെട്ടുകയാണെന്നും ആരോപിച്ചത്.

ഉത്തര കൊറിയ നടത്തിയ ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണത്തിൽ അപക്വമായ പ്രസ്‌താവന നടത്തിയതിന്റെ പേരിൽ നിക്കിക്ക് ഒരു പാട് പഴി കേൾക്കേണ്ടി വന്നു. രാഷ്ട്രീയത്തിൽ തുടക്കക്കാരിയായത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വരാനിരിക്കുന്ന അപകടം മുൻകൂട്ടി കാണുന്നതിൽ അവർ പരാജയമാണെന്നും കെ.സി.എൻ.എയിലെ റിപ്പോർട്ട് തുടരുന്നു. ഉത്തര കൊറിയ യുദ്ധം ഇരന്ന് വാങ്ങുകയാണെന്ന നിക്കിയുടെ പ്രസ്‌താവനയെയും റിപ്പോർട്ടിൽ നിശിതമായി വിമർശിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യൻ വംശജ കൂടിയായ നിക്കിയ്‌ക്കെതിരെ ഉത്തര കൊറിയ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. അജിത് സിംഗ് ,​ രാജ് കൗർ എന്നിവരുടെ മകളായി ജനിച്ച ഹാലി,​ കുടുംബത്തോടൊപ്പം 1960ലാണ് യു.എസിലേക്ക് കുടിയേറിയത്. സൗത്ത് കരോലിന ഗവർണറായിരിക്കെയാണ് നിക്കിയെ അപ്രതീക്ഷിതമായി ഐക്യരാഷ്‌ട്ര സംഘടനയിലേക്കുള്ള യു.എസിന്റെ പ്രതിനിധിയായി തിരഞ്ഞെടുത്തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ