Thursday, 21 September 2017 8.56 AM IST
വീണ്ടും പാലക്കാടൻ പടയോട്ടം
September 9, 2017, 11:58 pm
തിരുവനന്തപുരം: അനന്തപുരിയിൽ ചന്നംപിന്നം പെയ്ത് തിമിർത്ത മഴത്തുള്ളികൾക്കൊപ്പം തിരുവനന്തപുരത്തെ കുട്ടികൾ നിറഞ്ഞാടിയ സംസ്ഥാന ജൂനിയർ അത്ല‌റ്റിക് മീറ്റിന്റെ ഒന്നാം ദിനം പാലക്കാടൻ കാറ്റിന് അത്ര ശകതിയില്ലായിരുന്നു. എന്നാൽ തുടർന്നുള്ള രണ്ട് ദിവസങ്ങളിലും കൊടുങ്കാറ്റ് പോലെ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ ട്രാക്കിലും ഫീൽഡിലും മിന്നൽപ്പിണർ തീർത്ത പാലക്കാടൻ പുതുനാമ്പുകൾ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് കിരീടം നിലനിറുത്തി.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കിരീടത്തിനായി പാലക്കാടും എറണാകുളവും കടുത്ത പോരാട്ടമാണ് കാഴ്ച്ച വെച്ചത്. 24 സ്വർണവും 25 വെള്ളിയും 26 വെങ്കലവും ഉൾപ്പെടെ 522 പോയിന്റുമായാണ് പാലക്കാട് കിരീടത്തിൽ മുത്തമിട്ടത്. 27 സ്വർണവും 23 വെള്ളിയും 25 വെങ്കലം ഉൾപ്പെടെ 508.5 പോയിന്റുമായി എറണാകുളം റണ്ണേഴ്സ് അപ്പായി. ആദ്യദിനത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം മീറ്റിന് കൊടിയിറങ്ങിയപ്പോൾ 430 പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായി.

റെക്കാഡ് മഴ
ഇന്നലെ എട്ടു റെക്കാർഡുകൾക്കാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 18​ വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഹൈജമ്പിൽ എറണാകുളത്തിന്റെ ഗായത്രി ശിവകുമാർ (1.71 മീറ്റർ ) 20 വയസി​ൽ താഴെയുള്ള പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽകൊല്ലത്തിന്റെ പി.ഒ സയന (1 മിനിറ്റ് 1.02 സെക്കൻഡ് ) ,
14വയസി​ൽ താഴെ ആൺകുട്ടികളുടെ ഹൈജമ്പിൽ പത്തനംതിട്ടയുടെ ഭരത് രാജ് (1.76 മീറ്റർ), 18 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 800 മീറ്ററിൽ എറണാകുളത്തിന്റെ മുഹമ്മദ് ജാബിർ (1 മിനിറ്റ് 59.61 സെക്കൻഡ്) ,ഇതേ വിഭാഗം ആൺകുട്ടികളുടെ 200 മീറ്ററിൽ എറണാകുളത്തിന്റെ ടി.വി അഖിൽ (22.08 സെക്കൻഡ്),
18​വയസിൽ താഴെയുള്ള ആൺകുട്ടികളുടെ ഡെക്കാത്ത്ലണിൽ തിരുവനന്തപുരത്തിന്റെ കെ.ആർ ഗോകുൽ (6013 പോയിന്റ്),
20 വയസി​ൽ താഴെയുളള ആൺകുട്ടികളുടെ 5000 മീറ്ററിൽ തിരുവനന്തപുരത്തിന്റെ അഭിനന്ദ് സുന്ദരേശൻ (15 മിനിറ്റ് 10.65 സെക്കൻഡ്)എന്നിവരും ഇതേ വിഭാഗം 4-​400 മീറ്റർ റിലേയിൽ തിരുവനന്തപുരത്തിന്റെ ആൺകുട്ടികളുടെ (3 മിനിറ്റ് 19.23 സെക്കൻഡ് )ടീമും ഇന്നലെ റെക്കാഡ് പുസ്തകത്തിൽ ഇടം നേടി. മൂന്നു ദിവസങ്ങളിയാലി ആകെ 20 റെക്കാഡുകളാണ് പിറന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ