Thursday, 21 September 2017 10.33 AM IST
യു.എസ് ഓപ്പൺ സീഡില്ലാതാരം സ്ളൊവാനിക്ക്
September 10, 2017, 9:45 am
ന്യൂയോർക്ക്: യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കയുടെ സീഡില്ലാ താരം സ്ളൊവാനി സ്‌റ്റീഫൻസിന്. ഫൈനലിൽ സ്വന്തം നാട്ടുകാരി കൂടിയായ മാഡിസൻ കീസിനെ സ്ളൊവാനി നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോർ: 6–3, 6–0. ഉറ്റ സുഹൃത്തുക്കളായ മാഡിസനും സെറ്റെഫാൻസും ഒരുമിച്ചു പരിശീലനം നടത്തിയിട്ടുണ്ട്.

നിലവിൽ ലോക റാങ്കിംഗിൽ 83ആം സ്ഥാനത്തുള്ള സ്ലൊവാനി ജൂലായിൽ 957ആം റാങ്കിലായിരുന്നു. മോശം ഫോമിനെ തുടർന്ന് ടൂർണമെന്റിനില്ലെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ മൽസരത്തിനെത്തുകയായിരുന്നു. 15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് യുഎസ് ഓപ്പൺ വനിതാ ടെന്നിസിൽ അമേരിക്കൻ ഫൈനൽ നടന്നത്. 2001ൽ ജെന്നിഫർ കപ്രിയാറ്റിയ്ക്കുശേഷം ഒരു അമേരിക്കക്കാരിയുടെ കന്നി ഗ്രാൻഡ് സ്ളാം കിരീടനേട്ടം കൂടിയാണിത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ