വൈദ്യുതി ഇല്ലാതെയും കൂളാവാം
September 10, 2017, 10:18 am
കണ്ടാൽ ഒരു സാധാരണ മേൽക്കൂരയാണെന്ന് തോന്നുമെങ്കിലും സ്റ്റാൻ ഫോർഡ് യൂണിവേഴ്സിറ്റിക്ക് മുകളിൽ കാണുന്ന മേൽക്കൂര നമ്മുടെ 'ചൂടേറിയ'നിത്യജീവിതത്തെ 'തണുപ്പിക്കാൻ' ബഹുകേമനാണ്. മാത്രമല്ല, വൈദ്യുതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നതും. കൂളിംഗ് ടെക്‌നോളജിയിലെ പുതുമയാർന്ന കണ്ടുപിടിത്തങ്ങളിൽ ഒന്നാണിത്. 2013 മുതൽ ഗവേഷകനായ ഷാൻഹുയി ഫാനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്ന് ഇതിനുവേണ്ടിയുള്ള പരീക്ഷണങ്ങളിൽ ആയിരുന്നു. ഒ്ര്രപിക്കൽ പ്രതലത്തിന്റെ 'തണുപ്പൻ കഴിവുകളെ' പ്രയോജനപ്പെടുത്തിയാണ് ഈ മേൽക്കൂരയുടെ നിർമ്മാണം. ഒപ്ടിക്കൽ പ്രതലത്തിന് ഒഴുകുന്ന വെള്ളത്തെ ചുറ്റുപാടുമുള്ള വായുവിനേക്കാൾ കുറഞ്ഞ തണുപ്പിൽ ശീതികരിക്കാൻ കഴിയുമെന്നാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയവർ പറയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ