Wednesday, 20 September 2017 12.35 AM IST
ടോം ഉഴുന്നാലിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്‌ച നടത്തി
September 13, 2017, 9:43 pm
വത്തിക്കാൻ സിറ്റി: ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് റോമിലെത്തിയ ഫാദർ ടോം ഉഴുന്നാലിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്‌ച നടത്തി. ബുധനാഴ്‌ച വൈകിട്ട് ആറിനായിരുന്നു മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്‌ചയെന്ന് സലേഷ്യൻ ന്യൂസ് ഏജൻസി പത്രക്കുറിപ്പിൽ അറിയിച്ചു. ഇപ്പോൾ വത്തിക്കാനിലുള്ള ഫാദർ കൂടുതൽ ചികിത്സയ്‌ക്കായി കുറച്ച് ദിവസം ഇവിടെ തങ്ങും. അതിന് ശേഷം അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം.

അതേസമയം, ഭീകരരുടെ തടങ്കലിലായിരുന്ന സമയത്ത് അവർ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും നല്ലരീതിയിലാണ് പെരുമാറിയതെന്നും ഫാദർ പറഞ്ഞു. തട്ടിക്കൊണ്ട് പോയ ഭീകരർ മൂന്ന് തവണ തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ശാരീരികാവസ്ഥ മോശമായതിനാൽ പ്രമേഹത്തിനുള്ള മരുന്ന് നൽകിയിരുന്നു. അവർ ഇംഗ്ലീഷും അറബിയുമാണ് സംസാരിച്ചതെന്നും ഫാദർ വ്യക്തമാക്കി. തന്നെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്രസർക്കാരിനോടും നന്ദിയുണ്ടെന്ന് അദ്ദേഹം ഇന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് പറഞ്ഞിരുന്നു.

ഭീകരരുടെ തടവിൽ നിന്നും രക്ഷിച്ച ഉഴുന്നാലിനെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഒമാനിലെ മസ്‌കറ്റിൽ എത്തിച്ചത്. യെമനിൽ തീവ്രവാദികൾ ബന്ദികളാക്കിയ വിദേശ പൗരന്മാരെ മോചിപ്പിക്കാൻ ഒമാൻ സജീവമായ ഇടപെടലാണ് നടത്തിവന്നത്. ആ ഇടപെടലിന്റെ ഫലമായാണ് ഫാദർ ടോം അടക്കമുള്ളവർ മോചിതരായത്. പരമ്പരാഗത യെമനി വസ്ത്രം ധരിച്ചാണ് അദ്ദേഹം മസ്‌ക്കറ്റിൽ വന്നിറങ്ങിയത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ