റിലീസിന് മുമ്പേ രാഗിണി എം.എം.എസിലെ ചൂടൻ രംഗങ്ങൾ ഇന്റർനെറ്റിൽ
September 13, 2017, 9:54 pm
ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിലും ടീസറിലും കരിഷ്‌മാ ശർമ്മയുടെ ചൂടൻ രംഗങ്ങൾ കൊണ്ട് ഹിറ്റായ രാഗിണി എം.എം.എസ് വീണ്ടും വാർത്തയിൽ. റിലീസിന് മുമ്പ് തന്നെ ചിത്രം വീണ്ടും ഒാളങ്ങൾ സൃഷ്‌ടിക്കുകയാണ്. എന്നാൽ കരിഷ്‌മയല്ല, റിയ സെന്നാണ് ചിത്രത്തിന്റെ ഓളം ഇത്തവണ ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്.

ചിത്രം റിലീസ് ആയില്ലെങ്കിലും സിനിമയിലെ റിയയുടെ ചൂടൻ രംഗങ്ങൾ ഇന്റർനെറ്റിൽ പുറത്തായി. 1.38 മിനിറ്റ് നീളുന്ന വീഡിയോയിൽ നിഷാന്ത് മാൽക്കനിയോടൊപ്പമുള്ള പ്രണയരംഗങ്ങൾ ആണ് പുറത്തായത്.എക്താ കപൂർ നിർമാണവും സംവിധാവും നിർവഹിച്ച ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പേര് രാഗിണി എം.എം.എസ് 2.2 എന്നാണ് കരുതുന്നത്. ചിത്രത്തിന്റെ ആദ്യം ഭാഗം 2011ലാണ് പുറത്തിറങ്ങിയത്. കരിനാസ് മോട്ടിവാലയ്ക്കൊപ്പം രാജ്കുമാർ റാവുവായിരുന്നു ചിത്രത്തിലെ പ്രധാനതാരം. 2014ലാണ് സണ്ണി ലിയോണും സാഹിൽ പ്രേമും പ്രധാന കഥാപാത്രങ്ങളായി ഇതിന്റെ രണ്ടാം ഭാഗവുമെത്തിയിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ