വിയോജിക്കുന്നു, സെബാസ്റ്റ്യൻ പോളിന്റെ ലേഖനത്തെ തള്ളി മകൻ റോൺ ബാസ്റ്റ്യൻ
September 13, 2017, 10:26 pm
നടിയെ ആക്രമിച്ച കേസിൽ ഇടതുസഹയാത്രികൻ സെബാസ്റ്റ്യൻ പോൾ സ്വീകരിച്ച നിലപാടിനോട് വിയോജിപ്പ് അറിയിച്ച് മകൻ റോൺ ബാസ്റ്റ്യൻ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റോൺ തന്റെ നിലപാട് വ്യക്തമാക്കിയത്. എഡിറ്ററുടെ ലേഖനത്തോട് യോജിക്കുന്നില്ല എന്ന ഒറ്റവരിക്കുറിപ്പിലൂടെയാണ് തന്റെ വിയോജിപ്പ് അറിയിച്ചത്.

റോൺ ബാസ്റ്റ്യന്റെ കുറിപ്പിന് സംവിധായകൻ ആഷിക് അബു ഉൾപ്പെടെയുള്ളവർ പിന്തുണയുമായി എത്തി. എഡിറ്റോറിയൽ ബോർഡിന്റെ അഭിപ്രായം കേൾക്കാതെയാണ് സെബാസ്റ്റ്യൻ പോളും മാനേജുമെന്റും ലേഖനം പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി സ്ഥാപനത്തിൽ നിന്നുള്ളവർ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ