Wednesday, 20 September 2017 12.36 AM IST
കമലഹാസൻ കോഴിക്കോട് വരില്ല, പരിപാടിയെ കുറിച്ച് ആരും പറ‌ഞ്ഞിട്ടില്ലെന്ന് താരം
September 13, 2017, 11:12 pm
കോഴിക്കോട്: തമിഴ് രാഷ്ട്രീയത്തിൽ ചുവട് വയ്‌ക്കാനൊരുങ്ങുന്ന കമലഹാസൻ കോഴിക്കോട് ഫാസിസത്തിനെതിരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ല. കമലഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടയുള്ളവർ പങ്കെടുക്കുന്ന പരിപാടിയിൽ കമലഹാസനും പങ്കെടുക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള ഫ്ലക്സുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിനിടയാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് താരം തന്നെയറിയിച്ചത്.

'കഷ്ടമായിപ്പോയി, കേരള മുഖ്യമന്ത്രിക്കൊപ്പമുള്ള കൂടികാഴ്ചയിൽ കോഴിക്കോട് പരിപാടിയെ കുറിച്ച് ആരും പറഞ്ഞിട്ടില്ല. ഒക്ടോബർ വരെ എല്ലാ ശനിയാഴ്ചകളിലും ഞാൻ ബിഗ് ബോസ് ഹൗസിലായിരിക്കും. പരിപാടിക്ക് എല്ലാ ഭാവുകങ്ങളും ഞാൻ നേരുന്നു'- കമൽ ട്വിറ്ററിൽ കുറിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ