Wednesday, 20 September 2017 12.37 AM IST
സ്ത്രീകൾ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജപേരിൽ കയറിയ യുവാവിനെ പൊക്കി
September 13, 2017, 10:49 pm
തിരുവനന്തപുരം: സ്ത്രീകൾ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ പേരിൽ അംഗമാവുകയും പിന്നീട് ഗ്രൂപ്പിലെ അംഗങ്ങൾക്ക് മോശമായ സന്ദേശങ്ങൾ അയയ്‌ക്കുകയും ചെയ്‌ത യുവാവിനെ പൊലീസ് പിടികൂടി. ഗ്രൂപ്പിലെ പല അംഗങ്ങളോടും ഇയാൾ ഫോട്ടോയും മറ്റ് വിവരങ്ങളും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഗ്രൂപ്പംഗമായ ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസർഗോഡ് വിദ്യാനഗർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാസർഗോഡ് ബെളിഞ്ചം സ്വദേശി സുബൈർ പിടിയിലായത്.

സ്ത്രീകൾ മാത്രം അംഗങ്ങളായ ഇശൽ നിലാവ്, കിനാവ് എന്നീ വാട്സ്ആപ്പ് ഗ്രൂപ്പുകളിൾ ആയിഷയെന്ന പേരിലാണ് ഇയാൾ അംഗമായത്. മറ്റൊരു സ്ത്രീയുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കിയാണ് ഗ്രൂപ്പിൽ സുബൈർ നുഴഞ്ഞ് കയറിയത്. ഇരുഗ്രൂപ്പിലുമായി 200 സ്ത്രീകളാണ് അംഗങ്ങളായുള്ളത്. ഗ്രൂപ്പിലെ ഒരംഗത്തിന് പ്രതി ലൈഗിംക ചുവയോടെയുള്ളതും ഫോട്ടോ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങൾ അയച്ചു. ഇതിൽ സംശയം തോന്നിയ യുവതി സംഭവം ഭർത്താവിനെയും പൊലീസിനേയും അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുബൈർ വലയിലായത്. അതേസമയം, സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ഇയാൾ കയറിപ്പറ്റിയതെങ്ങിനെയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഇതിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ