Wednesday, 20 September 2017 12.37 AM IST
മൂലമറ്റം വൈദ്യുത നിലയത്തിലെ ജനറേറ്ററുകളിൽ ചോർച്ച
September 13, 2017, 11:17 pm
ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ടു ജനറേറ്ററുകളിൽ ചോർച്ച. നാല് അഞ്ച് ജനറേറ്ററുകളിലെ സ്‌ഫെറിക്കൽ വാൽവുകളിലാണ് ചോർച്ച ഉണ്ടായത്.

ചോർച്ചയുടെ വ്യാപ്‌തി എത്രയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിയാലേ ചോർച്ചയുടെ വ്യാപ്‌തി അറിയാനും അറ്റകുറ്റപ്പണികൾ നടത്താനുമാകൂ. എന്നാൽ ഇത് വൈദ്യുത പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ആശങ്കയുണ്ട്. അത് കൊണ്ട് തന്നെ കേന്ദ്രപൂളിൽ നിന്നും വൈദ്യുതിയെത്തും വരെ അറ്റകുറ്റപ്പണികൾ നടത്താനിടയില്ല.

അതേസമയം, ഉത്പാദനത്തെയും വിതരണത്തെയും ചോർച്ച ബാധിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നിലയം ഇപ്പോഴും പൂർണ തോതിൽ പ്രവർത്തിക്കുകയാണെന്നാണ് വിവരം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ