Wednesday, 20 September 2017 12.37 AM IST
2024 ഒളിമ്പിക്‌സിന് പാരീസ് വേദിയാകും, 2028ൽ ലോസാഞ്ജലസ്
September 13, 2017, 11:40 pm
വാഷിംഗ്ടൺ: 2024 ലെ ഒളിമ്പിക്‌സ് മത്സരങ്ങൾക്കുള്ള വേദിയായി ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് പാരീസ് ലോകകായിക മാമാങ്കത്തിന് വേദിയാകുന്നത്. 2018ലെ ഒളിമ്പി‌ക്‌സ് അമേരിക്കയിലെ ലോസാഞ്ജലസിലാണ് നടക്കുക. മൂന്നാം തവണയാണ് ലോസാഞ്ജലസ് ഒളിമ്പിക്‌‌സിന് ആതിഥ്യമരുളുന്നത്. ഇതാദ്യമായാണ് രണ്ട് വേദികൾ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2016ലെ ഒളിമ്പിക്‌സ് നടന്നത് ബ്രസീലിലെ റിയോഡി ജെനീറോയിലായിരുന്നു. ഇനി വരാൻ പോകുന്ന ഒളിമ്പിക്‌സ് 2020ൽ ജപ്പാനിലെ ടോക്കിയോവിൽ വച്ചാണ് നടക്കുന്നത്. 2024ലെ ഒളിമ്പിക്‌സ് വേദിയ്‌ക്ക് വേണ്ടി കനത്ത മത്സരമാണ് ലോസാഞ്ജലസും പാരീസും തമ്മിൽ നടന്നത്. ഒടുവിൽ 2024ലെ ഒളിമ്പിക്‌സ് പാരീസിൽ വച്ചും അടുത്ത തവണത്തേത് ലോസാഞ്ജലസിൽ വച്ചും നടത്താമെന്ന് ധാരണയാവുകയായിരുന്നു. പാരീസിൽ വച്ച് അവസാനമായി നടന്ന ഒളിമ്പിക്‌സിന്റെ നൂറാം വാർഷികം 2024ലാണെന്നതും തീരുമാനത്തിന് കാരണമായി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ