Thursday, 21 September 2017 11.21 PM IST
'രാമലീല' യ്‌ക്ക് പൊലീസ് സംരക്ഷണം തേടി ഹർജി
September 14, 2017, 12:12 am
കൊച്ചി : ദിലീപ് നായകനായ 'രാമലീല' റിലീസ് ചെയ്യാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയിൽ ഹർജി നൽകി.ജൂലായ് 21 ന് ചിത്രം റിലീസ് ചെയ്യാനിരുന്നതാണെന്നും ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് മുടങ്ങിയെന്നും ഹർജിയിൽ പറയുന്നു.

15 കോടി രൂപ ചെലവിട്ടു നിർമ്മിച്ച സിനിമയുടെ പ്രചരണത്തിന് ഒരു കോടി രൂപയോളം മുടക്കി കഴിഞ്ഞു. 'രാമലീല' പ്രദർശിപ്പിച്ചാൽ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തിയേറ്റർ ഉടമകൾ. ദിലീപ് അറസ്റ്റിലായി രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.

കേസവസാനിക്കുന്നതു വരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വൻനഷ്ടമുണ്ടാക്കും. ദിലീപിന്റെ അറസ്റ്റോടെ സിനിമാ മേഖല സ്തംഭനാവസ്ഥയിലാണ്. ദിലീപ് കൂടി സഹകരിക്കുന്ന ചിത്രങ്ങൾക്കു വേണ്ടി കോടികൾ മുടക്കിയ നിർമ്മാതാക്കളുടെ നില പരിതാപകരമാണെന്നും ഹർജിയിൽ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ