Wednesday, 20 September 2017 12.37 AM IST
വാഷിംഗ്ടണിലെ സ്‌കൂളിൽ വെടിവയ്‌പിൽ ഒരു മരണം
September 14, 2017, 12:38 am
വാഷി‌ംഗ്ടൺ: അമേരിക്കയിലെ വാഷി‌ംഗ്ടണിലെ സ്‌റ്റേറ്റ് ഹൈസ്‌കൂളിലുണ്ടായ വെടിവയ്‌പിൽ ഒരു വിദ്യാർത്ഥി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്‌റ്റഡിയിലെടുത്തതായാണ് വിവരം. മുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂൾ ഇപ്പോൾ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

അതേസമയം, നിരവധി കുട്ടികളും അദ്ധ്യാപകരും ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണെന്നും മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നും റിപ്പോർട്ടുണ്ട്.

2013 മുതൽ അമേരിക്കയിലെ സ്‌കൂളുകളിൽ 132ലധികം വെടിവയ്‌പുണ്ടായതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ മിക്കപ്പോഴും പ്രതികളാകുന്നത് കൗമാരക്കാരായ വിദ്യാർത്ഥികൾ തന്നെയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ