Thursday, 21 September 2017 8.55 AM IST
2024ലെ ഒളിമ്പിക്സ് പാരീസിൽ
September 14, 2017, 2:51 am
ലിമ: 2024 ലെ സമ്മർ ഒളിമ്പിക്സിന് ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസ് വേദിയാകും. പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നടന്ന സമ്മേളനത്തിൽ ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2028 ലെ ഒളിമ്പിക്സ് അമേരിക്കയിലെ ലോസാഞ്ചൽസിൽ നടക്കുമെന്നും ഐ.ഒ.സി പ്രഖ്യാപിച്ചു. 2024 ആഗസ്റ്റ് 2 മുതൽ 28 വരെയാണ് ഒളിമ്പിക്സിന് പാരിസ് വേദിയാവുക. ഇതിന് മുമ്പ് 1900, 1924ലും പാരിസ് ഒളിമ്പിക്സിന് വേദിയായിട്ടുണ്ട്. ലോസാഞ്ചൽസ് 1932ലും 1984ലും ഒളിമ്പിക്സിന് ആതിഥ്യമരുളിയിട്ടുണ്ട്. 2020ലെ ഒളിമ്പിക്സിന് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ ആണ് ആതിഥ്യമരുളുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.