Wednesday, 22 November 2017 7.16 AM IST
ടാറ്റൂ നിങ്ങളെ രോഗിയാക്കും, വലിയ രോഗി
September 14, 2017, 1:05 am
കഴുത്തിൽ പറക്കുന്ന പൂമ്പാറ്റയും തോളിലെ വലിയ വ്യാളിയുമൊക്കെ ടാറ്റൂ പ്രിയരുടെ ഇഷ്ടം പിടിച്ച് പറ്റിയവയാണ്. സ്വത്വരാഷ്ട്രീയവും ഫെമിനിസവും ഒക്കെ വെളിപ്പെടുത്താൻ പറ്റിയ മാർഗങ്ങളായി ടാറ്റൂവിനെ കാണുന്നവരുമുണ്ട്. എന്നാൽ, ഇത്തരത്തിലെ വലിയ ടാറ്റൂ ചിഹ്നങ്ങൾ പതിപ്പിക്കുന്നത് ശരീരത്തിനെ ദോഷകരമായി ബാധിക്കുമെന്നാണ് ചർമ്മരോഗ വിദഗ്ദ്ധരുടെ അഭിപ്രായം. മാത്രമല്ല, സ്ഥിരമായ ടാറ്റൂ പ്രയോഗം രോഗപ്രതിരോധശേഷിയെപ്പോലും കാര്യമായി ബാധിക്കുന്നതാണെന്നും പറയപ്പെടുന്നു. ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന മഷിയോടൊപ്പമുള്ള വിഷമയമായ പദാർത്ഥങ്ങൾ ശരീരത്തിലെത്തുന്നതോടെയാണ് ടാറ്റൂ ആരോഗ്യത്തിന് വില്ലനാകുന്നത്. നിക്കൽ, ക്രോമിയം, മാംഗനീസ്, കൊബാൾട്ട് തുടങ്ങിയവയും ടാറ്റൂ പതിക്കുന്നതിലൂടെ ശരീരത്തിനുള്ളിലെത്തും. ജേർണൽ സയന്റിഫിക് റിപ്പോർട്ട്സിലാണ് ഇത് സംബന്ധിച്ച ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ