Wednesday, 20 September 2017 12.30 AM IST
പൂനെയിൽ മലയാളി ഹോട്ടലുടമ മർദ്ദനമേറ്റ് മരിച്ചു
September 14, 2017, 8:46 am
പൂനെ: പൂനെയിൽ മലയാളി ഹോട്ടലുടമ മർദ്ദനമേറ്റ് മരിച്ചു. ഖേഡ് ശിവാപുരിൽ ഹോട്ടൽ നടത്തിവന്ന കണ്ണൂർ പെരളശ്ശേരി സ്വദേശി അബ്ദുൽ അസീസ് (56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. ഹോട്ടലിന്റെ സ്ഥലമുടമയും പെട്രോൾ പമ്പ് ഉടമയുമായ സഞ്ജയ് കോണ്ടേയും അബ്ദുൽ അസീസുമായി അഴുക്ക് ചാലിനെപ്പറ്റി വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ അസീസിനെ സഞ്ജയ് വടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തതു. മർദ്ദനമേറ്റ് അബോധാവസ്ഥയിലാ അസീസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. അബ്ദുൽ അസീസിന്റെ മൃതദേഹം പൂണെ സസൂൺ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം പെരളശേരിയിലേക്ക് കൊണ്ടു പോയി.

സഞ്ജയ് മുന്പും പിതാവിനെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നതായി അസീസിന്റെ മകൻ റെയിസ് പറഞ്ഞു.46 വർഷമായി സത്താറ റോഡിലെ ഖേഡ് ശിവാപുരിൽ സാഗർ എന്ന പേരിൽ ഹോട്ടൽ നടത്തി വരികയായിരുന്നു അസീസ്. നജ്മയാണ് ഭാര്യ. മറ്റു മക്കൾ: റമീസ്, നജീറ, റഹീന.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ