Friday, 24 November 2017 4.27 PM IST
ജോണി സാഗരികയുടെ നോൺസെൻസ് തുടങ്ങി
September 14, 2017, 9:09 am
നവാഗതനായ എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന നോൺസെൻസിന്റെ ഷൂട്ടിംഗ് കണ്ണൂരിലെ ഇരിട്ടിയിൽ തുടങ്ങി. ഒരിടവേളയ്ക്ക് ശേഷം ജോണി സാഗരിക ഗ്രൂപ്പ് ഒഫ് കമ്പനീസ് നിർമ്മിക്കുന്ന ചിത്രമാണിത്. മ്യൂസിക്കൽ ആൽബങ്ങളിലൂടെ ശ്രദ്ധ നേടിയ വിനോഷ് ജോർജാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം ഫെബിയാണ് നായിക. വിനയ് ഫോർട്ട്, ശ്രുതി രാമചന്ദ്രൻ, രൺജി പണിക്കർ, കലാഭവൻ ഷാജോൺ, കെ.പി.എ.സി ലളിത, സുധി കോപ്പ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. തിരക്കഥ സംഭാഷണം : എം.സി. ജിതിൻ, ലിബിൻ. ടി.ബി, മുഹമ്മദ് ഷഫീഖ്. സംഗീതം : റിനോഷ് ജോർജ്. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണവും അപ്പു ഭട്ടതിരിപ്പാട് എഡിറ്റിംഗും നിർവഹിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ