ഫുട്ബാൾ ആരാധികയായി അബനി ആദി
September 14, 2017, 9:12 am
അപ്പോജി ഫിലിംസിന്റെ ബാനറിൽ ഷാജി ചങ്ങരംകുളം നിർമ്മിച്ച് ആദി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പന്ത് '. ഫുട്ബാളിൽ ഏറെ കമ്പമുള്ള എട്ട് വയസുകാരിയായ മുസ്ളിം പെൺകുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പൊന്നാനിയിലും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

കഴിഞ്ഞവർഷം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അബനി ആദിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീത്, നെടുമുടി വേണു, സുധീർ കരമന, ഇർഷാദ്, ഇന്ദ്രൻസ്, പ്രിയനന്ദൻ, ജയകൃഷ്ണൻ, സുർജിത്ത് പ്രസാദ് കണ്ണൻ, കിരൺ, രമാദേവി, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ