Wednesday, 20 September 2017 12.31 AM IST
ടിപ്പർ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു
September 14, 2017, 10:20 am
കോട്ടയം: എം.സി റോഡിൽ നി‌ർമ്മാണത്തിലിരിക്കുന്ന നാഗമ്പടം പാലത്തിന് സമീപം വീണ്ടും അപകടം. ടിപ്പർ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ ഏറ്റുമാനൂർ പേരൂർ വെച്ചൂർകവല മണ്ഡപത്തിൽ ജോബി ജോസഫ് (40) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആക്‌ടീവ സ്‌കൂട്ടറിൽ നഗരത്തിലേയ്‌ക്ക് വരികയായിരുന്നു ജോബിൻ. നാഗമ്പടം മേൽപ്പാലത്തിലേയ്‌ക്ക് കയറുന്നതിനു മുൻപായിരുന്നു അപകടം. മേൽപ്പാലത്തിന് തൊട്ടു മുന്പുള്ള ഡിവൈഡറിന് സമീപത്ത് വച്ച് ടിപ്പറിനെ മറികടക്കാൻ ജോബിൻ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇതിനിടെ ടിപ്പർ ജോബിന്റെ ബൈക്കിൽ തട്ടി. നിയന്ത്രണം നഷ്‌ടമായ ബൈക്ക് ടിപ്പറിനു അടിയിലേയ്‌ക്ക് വീഴുകയായിരുന്നു. മുന്നോട്ടെടുത്ത ടിപ്പറിന്റെ പിൻ ചക്രങ്ങൾ ജോബിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു വച്ചു തന്നെ ജോബിൻ മരിച്ചു. നാട്ടുകാരും പൊലീസും ചേർന്നാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്കു മാറ്റിയത്. ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. മരിച്ച ജോബിയുടെ ഭാര്യ സീന. മകൻ - നാലുവയസുകാരൻ ജിയോൺ.

ജൂൺ 5ന് സമാന രീതിയിൽ ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ തിരുവഞ്ചൂർ അന്നപൂർണേശ്വരി ദേവീക്ഷേത്രത്തിനു സമീപം നട്ടാശേരി കണ്ണന്തൊട്ടിയിൽ ശ്രീകുമാർ (54) മരിച്ചിരുന്നു. സ്‌കൂട്ടർ യാത്രക്കാരനായ ശ്രീകുമാറിന്റെ തലയിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം അനിശ്ചിചിതമായി നീളുന്നതാണ് ഇവിടെയുണ്ടാകുന്ന അപകടങ്ങളുടെ പ്രധാന കാരണമെന്ന് പൊലീസും നാട്ടുകാരും കുറ്റപ്പെടുത്തുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ