Wednesday, 20 September 2017 12.29 AM IST
വീണ്ടും ട്രെയിനപകടം, ജമ്മു- രാജധാനി എക്‌സ്‌പ്രസ് പാളംതെറ്റി
September 14, 2017, 9:35 am
ന്യൂഡൽഹി: ജമ്മു താവി- ന്യൂഡൽഹി രാജധാനി എക്‌സ്‌പ്രസ് പാളം തെറ്റി. ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കവെ ഇന്ന് രാവിലെ ആറുമണിക്കാണ് അപകടം. അവസാനത്തെ കോച്ചാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് സൂചന.

അടുത്തിടെയായി ട്രെയിൻ പാളം തെറ്റുന്നത് പതിവായിരിക്കുകയാണ്. ഈ മാസം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. ഈ മാസമാദ്യം ജബൽപൂർ ശക്തിപഞ്ച് എക്‌സ്‌പ്രസിന്റെ ഏഴ് കോച്ചുകൾ ഉത്തർപ്രദേശിലെ ഒബ്ര ദാം സ്റ്റേഷന് സമീപം പാളം തെറ്റിയിരുന്നു.

ഇതിന് പിന്നിലെ റാഞ്ചി- ന്യൂഡൽഹി രാജധാനി എക്‌സ്‌പ്രസിന്റെ എൻജിനും അതിന് പിന്നാലെ കോച്ചും പാളം തെറ്റുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ