മമ്മൂട്ടിയുടെ പൊലീസ് വേഷം ഡെറിക് അബ്രഹാം
September 14, 2017, 9:36 am
അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഡെറിക് അബ്രഹാം. കസബയിലെ രാജൻ സഖറിയയ്ക്ക് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രമാണിത്. ഒരു പൊലീസ് കഥ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്ന ഷാജി പാടൂരാണ്.

മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ് തിരക്കഥ രചിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ച ചിത്രം നിർമ്മിക്കുന്നത് ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ്. തികച്ചും സ്‌റ്റൈലിഷായ ഒരു പൊലീസ് ഓഫീസറെയാകും മമ്മൂട്ടി അവതരിപ്പിക്കുകയെന്നും എന്നാൽ അത് അദ്ദേഹം ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കുമെന്നും അണിയറ പ്രവർത്തകർ പറയുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർപീസ്, ഷാംദത്തിന്റെ സ്ട്രീറ്റ്‌ലൈറ്റ്സ്, ശരത്തിന്റെ പരോൾ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പേരൻപിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ