Wednesday, 20 September 2017 12.29 AM IST
ബുള്ളറ്റ് ട്രെയിൻ ബി.ജെ.പിയുടെ ഗിമ്മിക്കെന്ന് ശിവസേന
September 14, 2017, 9:56 am
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും സംയുക്തമായി ഇന്ന് നിർവഹിക്കാനിരിക്കെ വിമർശനവുമായി എൻ.ഡി.എ ഘടകകക്ഷിയായ ശിവസേന. ഗുജറാത്ത് ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള ഗിമ്മിക്ക് മാത്രമാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെന്നും രാജ്യത്ത് നിലനിൽക്കുന്ന തൊഴിലില്ലാഴ്‌മ പരിഹരിക്കാൻ പുതിയ പദ്ധതി കൊണ്ട് സാധിക്കില്ലെന്നും ശിവസേന വ്യക്തമാക്കി.

നേരത്തെയും ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ വിമർശിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. ബുള്ളറ്റ് ട്രെയിൻ നടപ്പിലാക്കുന്നതിന് മുമ്പ് നിലവിലെ ട്രെയിനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.

ഗുജറാത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. മുംബയ് മുതൽ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2022ൽ പൂർത്തിയാവുമെന്നാണ് കേന്ദ്രത്തിന്റെ വാദം. ആദ്യ ഘട്ട സർവീസിന് 24 ഹൈ സ്‌പീഡ് ട്രെയിനുകൾ ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്യുകയും രണ്ടാംഘട്ടം മുതൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ട്രെയിനുകളും ഉപയോഗിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ