Wednesday, 20 September 2017 12.30 AM IST
ഇതാ സെറീനയുടെ മകൾ അലക്സിസ് ഒളിന്പിയ
September 14, 2017, 10:01 am
ന്യൂയോർക്ക്: ലോക ഒന്നാം നന്പർ ടെന്നീസ് താരം അമേരിക്കയുടെ സെറീന വില്യംസ് തന്റെ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടു. ഈ മാസം ഒന്നിനായിരുന്നു സെറീന പെൺകുഞ്ഞിന് ജന്മം നൽകിയത്. അലക്സിസ് ഒളിന്പിയ ഒഹാനിയൻ ജൂനിയർ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി.

കുഞ്ഞിനെ തൊട്ടിലിൽ കിടത്തി താരാട്ട് പാടുന്ന വീഡിയോയും സെറീന പങ്ക്‌വച്ചിട്ടുണ്ട്. 3.1 കിലോഗ്രാം ഭാരമാണ് കുഞ്ഞിനുള്ളത്. ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വീട്ടിലെത്തിയതെന്ന് സെറീന പറഞ്ഞു. നിരവധി ബുദ്ധിമുട്ടുകൾ തങ്ങൾക്ക് നേരിടേണ്ടി വന്നെന്ന് പറഞ്ഞ സെറീന പക്ഷേ, അത് വിശദീകരിക്കാൻ തയ്യാറായില്ല.

രണ്ട് മാസം ഗർഭിണിയായിരിക്കെയാണ് സെറീന സഹോദരി വീനസ് വില്യംസിനെതോൽപ്പിച്ച് ആസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിന്‌ ശേഷമാണ് താൻ ഗർഭിണിയാണെന്ന വിവരം സെറീന ലോകത്തോട് തുറന്ന് പറഞ്ഞത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ