Wednesday, 20 September 2017 12.28 AM IST
യമുനാ നദിയിൽ ബോട്ട് മറിഞ്ഞ് 23 മരണം
September 14, 2017, 10:09 am
ലക്‌നൗ: യമുനാ നദിയിൽ ബോട്ട് മറിഞ്ഞ് 23 മരണം. നിരവധി പേർക്ക് പരിക്കേറ്റു. യമുനാ നദിയിലെ ബാഗ്പതിലാണ് അപകടമുണ്ടായത്. പരിക്ക് പറ്റിയവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്.

60 പേർ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽ പെട്ടത്. ആറു പേരുടെ മ‌ൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 12 പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ സാധിച്ചിട്ടുള്ളു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ