തൃഷയ്ക്കായി ഒരുക്കിയ സർപ്രൈസ്
September 14, 2017, 11:57 am
തന്റെ ആദ്യ മലയാള ചിത്രത്തിന്റെ സെറ്റിൽ നിന്ന് ലഭിച്ച സർപ്രൈസിനെക്കുറിച്ച് തെന്നിന്ത്യൻ താരസുന്ദരി തൃഷ പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. നിവിൻ പോളി നായകനാകുന്ന ഹേയ് ജൂഡിൽ തൃഷയാണ് നായിക. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖ്, പ്രതാപ് പോത്തൻ, നീനാ കുറുപ്പ് തുടങ്ങിയവരുമുണ്ട്. ഷൂട്ടിംഗിനായി താരം താമസിക്കുന്ന ഹോട്ടലിൽ വച്ചാണ് ആകെ വണ്ടറടിച്ചു പോയ സംഭവം നടന്നത്. സിനിമയുടെ റീലിൽ ത്രിഷയുടെ ചിത്രമുള്ള കേക്കായിരുന്നു താരത്തെ കാത്തിരുന്നത്. ക്രിയേറ്റീവായിട്ടുള്ള ഈ വർക്ക് കണ്ട് അമ്പരന്നു പോയ താരം സന്തോഷം ആരാധകർക്കായി പങ്കുവച്ചു.

കേക്കിന്റെ ചിത്രമുൾപ്പെടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് തൃഷ തന്റെ നന്ദി അറിയിച്ചിരിക്കുന്നത്. ഹേയ് ജൂഡിന്റെ തിരക്കഥ അത്രയധികം ആകർഷിച്ചതിനാലാണ് താൻ മലയാളത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നാണ് താരം പറയുന്നത്. ഷൂട്ടിംഗിനിടയിലെ രസകരമായ ചിത്രങ്ങളും വീഡിയോയും താരം പങ്കുവയ്ക്കുന്നുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ