Wednesday, 20 September 2017 12.31 AM IST
പി.സി ജോർജിനെതിരെ കേസ്: വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്‌ക്ക് ഭീഷണിക്കത്ത്
September 14, 2017, 11:13 am
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷൻ എം.സി ജോസഫെെന് ഭീഷണിക്കത്ത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഭീഷണി വന്നതെന്ന് ജോസഫെെൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ പി.സി ജോർജ് അപമാനിച്ചു എന്നാണ് കേസ്.

ഭീഷണിക്കത്തും, മോശമായ പരാമർശവും മനുഷ്യവിസർജ്യം പാക്ക് ചെയ്‌തു വരെ തന്റെ പേരിൽ കമ്മീഷൻ ഓഫീസിൽ എത്തുന്നുണ്ടെന്ന് ജോസഫെെൻ വ്യക്തമാക്കി. എന്നാൽ ഇതിന്റെ പേരിൽ കേസിനോ മറ്റോ പോകുന്നില്ലെന്നും തന്റെ ജോലി കൃത്യമായി താൻ ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. കൃത്യമായി ജോലി ചെയ്യുന്ന തന്നെ പ്രകോപിച്ച് തന്റെ ജോലിയിൽ നിന്നും പിൻമാറ്റാൻ ആവില്ലെന്നും അവർ വ്യക്തമാക്കി.

കൂടാതെ നടിക്ക് അനുകൂലമായി നിലപാട് എടുക്കുന്ന വിമൻ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾക്കെതിരെയും ഭീഷണി വരുന്നുണ്ടെന്ന് ജോസഫെെൻ കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ